അയൽവാസിയെ കത്തി കൊണ്ടും കോടാലിക്കൈ കൊണ്ടും ആക്രമിച്ചു : പന്തളം തെക്കേക്കര സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : അയൽവാസിയെ കത്തികൊണ്ടും കോടാലിക്കൈ കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര പറപ്പെട്ടി എന്ന സ്ഥലത്ത് പുത്തൻവീട്ടിൽ നരേന്ദ്രന്റെ മകൻ വിനീത് (34) നെയാണ് കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പറപ്പട്ടി സ്വദേശിയായ കണ്ടത്തിൽ വീട്ടിൽ സന്തോഷിനെയാണ് വിനീത് കത്തികൊണ്ടും കോടാലികൈ കൊണ്ടും ആക്രമിച്ചത്. സന്തോഷിന്റെ കയ്യിൽ നിന്നും വിനീത് വാങ്ങിയ പണം തിരികെ ചോദിച്ചതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കൊടുമൺ പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ മാരായ ജിനു, അനൂപ് അലക്സ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...