പ​ന്നി​യ​ങ്ക​ര ടോ​ള്‍ ബൂ​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്ന് ഈ​ടാ​ക്കി​യി​രു​ന്ന കൂ​ടി​യ നി​ര​ക്ക് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് കു​റ​ച്ചു

For full experience, Download our mobile application:
Get it on Google Play

വ​ട​ക്ക​ഞ്ചേ​രി : പ​ന്നി​യ​ങ്ക​ര ടോ​ള്‍ ബൂ​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്ന് ഈ​ടാ​ക്കി​യി​രു​ന്ന കൂ​ടി​യ നി​ര​ക്ക് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് കു​റ​ച്ചു. കാ​ര്‍, ജീ​പ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ലൈ​റ്റ് മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് സിം​ഗി​ള്‍ യാ​ത്ര​ക്ക് ഇ​നി 90 രൂ​പ​യാ​കും. റി​ട്ടേ​ണ്‍ ഉ​ള്‍​പ്പെ​ടെ 135 രൂ​പ​യും. നേ​ര​ത്തേ ഇ​ത് 100, 150 എ​ന്ന നി​ര​ക്കി​ലാ​യി​രു​ന്നു. ട്ര​ക്കു​ക​ള്‍​ക്കും ബ​സു​ക​ള്‍​ക്കും ഈ ​വി​ധം നി​ര​ക്ക് കു​റ​യും. മേ​യ്​ 27നാ​ണ് ടോ​ള്‍ നി​ര​ക്ക് കു​റ​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍, ഉ​ത്ത​ര​വ് ല​ഭി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞ് ക​മ്പ​നി ഉ​യ​ര്‍​ന്ന നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത് തു​ട​രു​ക​യാ​യി​രു​ന്നു.

ഉ​യ​ര്‍​ന്ന നി​ര​ക്ക് വാ​ങ്ങു​ന്ന​തി​നെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ.ഷാ​ജി കോ​ട​ങ്ക​ണ്ട​ത്തി​ന് റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ടോ​ള്‍ പ്ലാ​സ​ക്കു​മു​ന്നി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ടോ​ള്‍​ബൂ​ത്ത് വ​ഴി ക​ട​ന്നു​പോ​കു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ഴും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. അ​വ​ശ്യ​സ​ര്‍​വി​സ് എ​ന്ന പ​രി​ഗ​ണ​ന ന​ല്‍​കി ബ​സു​ക​ള്‍​ക്ക് സൗ​ജ​ന്യ പാ​സ് ന​ല്‍​ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സൗ​ജ​ന്യ​പാ​സ് സം​ബ​ന്ധി​ച്ചും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ കാ​ണി​ച്ചാ​ണ് ഇ​പ്പോ​ള്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...