പത്രം നിരോധിക്കണമെന്ന നിലപാട് ഇടതുമുന്നണിയിലുള്ളവര്‍ക്ക് ചേര്‍ന്നതല്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പത്രം നിരോധിക്കണമെന്ന നിലപാട് ഇടതുമുന്നണിയിലുള്ളവര്‍ക്ക് ചേര്‍ന്നതല്ലെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മാധ്യമം ദിനപത്രത്തിനെതിരെ മന്ത്രിയായിരുന്ന സമയത്ത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കെ.ടി ജലീല്‍ യു.എ.ഇ കോണ്‍സലേറ്റിന് കത്തെഴുതിയതിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘മാധ്യമം’ മലയാളത്തിലെ പ്രധാനപ്പെട്ട പത്രമാണ്. ചില വാര്‍ത്തകളില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. മാധ്യമ വിലക്കിന് എന്നും എതിരാണെന്നും പന്ന്യന്‍ പറഞ്ഞു.

ജലീല്‍ അങ്ങനെ ചെയ്യില്ലെന്നാണ് വിശ്വാസം. ഒരു വാര്‍ത്തയിലുള്ള പ്രശ്‌നമാണ് ജലീല്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വോട്ട് ചോര്‍ന്നിട്ടില്ല. ഒരു വോട്ട് മാറിയത് അദ്ഭുതകരമാണ്. എല്‍.ഡി.എഫില്‍ വിള്ളലുണ്ടാക്കാന്‍ ആര്‍ക്കും കഴിയില്ല. വോട്ട് ചോര്‍ന്നത് പരിശോധിക്കട്ടെയെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...