കോട്ടയം : കേരളം ഏറെ ആകാംക്ഷപൂര്‍വം ഉറ്റുനോക്കിയ ഒന്നായിരുന്നു പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ആരംഭം മുതല്‍ തന്നെ പുതുപ്പള്ളി ആര്‍ക്കൊപ്പമെന്ന് വ്യക്തമായിരുന്നങ്കിലും എത്രമാത്രം വോട്ട് ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കും എന്നതായിരുന്നു കേരളം ചര്‍ച്ച ചെയ്തത്. മലയാളത്തിലെ മുന്‍നിര മാധ്യമങ്ങള്‍ മുതല്‍ മിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വരെ വരെ പ്രീ പോള്‍ സര്‍വേ നടത്തിയിരുന്നു. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 65 ശതമാനം കടക്കുമെന്ന് തന്നെയായിരുന്നു മിക്ക മാധ്യമങ്ങളുടേയും പ്രീ പോള്‍ സര്‍വേ ഫലം.
എന്നാല്‍ ആകെ വോട്ടിന്റെ 53 മുതല്‍ 59 ശതമാനം വരെയുള്ള വോട്ടുകള്‍ ചാണ്ടി ഉമ്മന്റെതായി യുഡിഎഫ് ബാലറ്റുകളിലേയ്‌ക്ക് എത്തുമെന്നായിരുന്നു പത്തനംതിട്ട മീഡിയ നടത്തിയ പ്രീ പോള്‍ സര്‍വേയില്‍ വിലയിരുത്തിയിരുന്നത്. അതായത് ചാണ്ടി ഉമ്മന്‍ നേടിയ 61.17ശതമാനത്തില്‍ നിന്നും നേരിയ വ്യത്യാസം മാത്രമായിരുന്നു സര്‍വേ പ്രവചനം. ഇടതു സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസ് 27 മുതല്‍ 35 ശതമാനം വരെ വോട്ട് വിഹിതം നേടുമെന്നായിരുന്നു പത്തനംതിട്ട മീഡിയയുടെ പ്രീ പോള്‍ സര്‍വേ. ഫലം പുറത്തുവന്നപ്പോള്‍ ജെയ്‌ക് നേടിയത് 32.38 ശതമാനം. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ നാല് മുതൽ ആറ് ശതമാനം വോട്ട് വിഹിതത്തിൽ ഒതുങ്ങുമെന്നായിരുന്നു പ്രീ പോള്‍ സര്‍വ്വേയിലെ പൊതുജനാഭിപ്രായം. ഫലം പുറത്തുവന്നപ്പോള്‍ ലിജിന്‍ ലാല്‍ നേടിയത് 5.01 ശതമാനം വോട്ടുകളും.
അവസാന നിമിഷങ്ങളില്‍ പോള്‍ ഫലങ്ങള്‍ മാറിമറിയുമെന്നും ഒരു ഘട്ടത്തില്‍ ചാണ്ടി ഉമ്മന്‍ 15000 മുതല്‍ 20000 വരെ ഭൂരിപക്ഷത്തില്‍ ഒതുങ്ങുമെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ വരെ വിലയിരുത്തിയിരുന്നു. എന്നാല്‍ മറ്റ് സ്ഥാനാര്‍ഥികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഒന്നും തന്നെ വിലപ്പോവില്ലെന്നും പോളിങ് ബൂത്തില്‍ എത്തുന്നതിന് എത്രയോ മുമ്പ് തന്നെ മണ്ഡലം മനസുകൊണ്ട് വിലയിരുത്തുന്നുവന്ന് പത്തനംതിട്ട മീഡിയ മനസിലാക്കിയിരുന്നു. വിശ്വാസയോഗ്യമായ ഏജന്‍സിയുടെ സഹായം, വോട്ടിനെ സ്വാധീനിക്കുന്ന ജനങ്ങളെ വ്യക്തമായി തരംതിരിച്ച് അഭിപ്രായങ്ങള്‍ തേടാന്‍ കഴിഞ്ഞത്, ഡാറ്റ ശേഖരിക്കാന്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍ എല്ലാം തന്നെ ഇതിന് പത്തനംതിട്ട മീഡിയയെ സഹായിച്ചുവെന്നാണ് യഥാര്‍ത്ഥ ബാലറ്റുകള്‍ തുറക്കുമ്പോള്‍ മനസിലാകുന്നത്.
പത്തനംതിട്ട മീഡിയാ പ്രീ പോള്‍ സര്‍വേ വാര്‍ത്ത ഇങ്ങനെ > രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി പോളിങ് ബൂത്തിലേക്ക് നീങ്ങുക. രണ്ട് ദിവസങ്ങൾക്ക് ശേഷം പുതുപ്പള്ളിയുടെ ജനവിധി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. എന്നാൽ തെരഞ്ഞെടുപ്പിന് മുൻപ് പത്തനംതിട്ട മീഡിയ നടത്തിയ പ്രീപോൾ സർവേയുടെ വിശദാംശങ്ങളിലേക്ക്. പുതുപ്പള്ളി നിയോജകമണ്ഡലം ചാണ്ടി ഉമ്മനിലൂടെ യുഡിഎഫ് നിലനിർത്തുമെന്ന് പത്തനംതിട്ട മീഡിയ പ്രീ പോൾ സർവേ. ആകെ വോട്ടിന്റെ 53 മുതൽ 59 ശതമാനം വരെ വോട്ടുകൾ ചാണ്ടി ഉമ്മന്റെതായി യുഡിഎഫ് ബാലറ്റുകളിലേക്ക് എത്തുമെന്നാണ് സർവേ വിലയിരുത്തുന്നത്. 27 മുതൽ 35 ശതമാനം വരെ വോട്ട് വിഹിതം ഇടതുമുന്നണി സ്ഥാനാർഥി ജെയ്ക്ക് സി തോമസ് നേടുമെന്നും സർവേ പറയുന്നു. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ നാല് മുതൽ ആറ് ശതമാനം വോട്ട് വിഹിതത്തിൽ ഒതുങ്ങുമെന്നാണ് പൊതുജനഭിപ്രായം അടിവരയിടുന്നത്. വാര്‍ത്ത പൂര്‍ണ്ണമായി വായിക്കുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://pathanamthittamedia.com/with-puthupallis-mind-changed-by-oommen-jakes-fight-fails-for-the-third-time-pathanamthitta-media-pre-poll-survey/