ഇട്ടിയപ്പാറയിലെ ബയോഗ്യാസ് പ്ലാന്റ് നിർമ്മാണം അവസാന ഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : നീണ്ട കാത്തിരിപ്പിനൊടുവിൽ ഇട്ടിയപ്പാറയിലെ ബയോഗ്യാസ് പ്ലാന്റുകളുടെ നിർമാണം അവസാന ഘട്ടത്തില്‍. ജൈവ മാലിന്യ സംസ്കരണത്തിനുള്ള കൂടുതൽ സംവിധാനമാണ് ഇതുവഴി സാധ്യമാകുന്നത്. ശുചിത്വമിഷന്റെ സാമ്പത്തിക സഹായത്തോടെയാണ് ഇട്ടിയപ്പാറ ചന്തയിലും ബസ് സ്റ്റാൻഡിനോടു ചേർന്നും ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടത്. 2013ൽ ആണ് നിർമ്മാണം ആരംഭിച്ചത്.

5 വർഷത്തിലധികമായി നിർമ്മാണം മുടങ്ങി കിടക്കുകയായിരുന്നു. നിലവിലെ ഭരണസമിതിയുടെ കാലാവധി പൂർത്തിയാക്കും മുൻപ് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് ശുചിത്വമിഷനുമായി ബന്ധപ്പെട്ട് പണികൾ പൂർത്തിയാക്കുന്നതിന് സംവിധാനം ഒരുക്കുകയായിരുന്നു. മേൽക്കൂരകൾ പണിതു. ഇനി സിമന്റ് പൂശി മോടിയാക്കണം. അതിനു ശേഷം പ്രയോജനപ്പെടുത്താം.

ജൈവ മാലിന്യങ്ങൾ സംസ്കരിച്ചു വളമാക്കുന്നതിന് തുമ്പൂർമൂഴി മാതൃകാ യൂണിറ്റുകൾ ഇട്ടിയപ്പാറ ചന്തയിലും ബസ് സ്റ്റാൻഡിനു സമീപവും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേയാണ് 500 കിലോ ജൈവ മാലിന്യം സംസ്കരിക്കാവുന്ന പ്ലാന്റുകൾ ഒരുങ്ങുന്നത്.ഇവയിൽ ഉൽപ്പാദിപ്പിക്കുന്ന വാതകം ഉപയോഗിച്ച് ബസ് സ്റ്റാൻഡിലും ചന്തയിലും വിളക്കുകൾ പ്രകാശിപ്പിക്കാനാകും .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...