ഫ​യ​ദോ​ര്‍ ദ​സ്ത​യേ​വ്സ്കി​യു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ശ്ര​ദ്ധ​ക്ഷ​ണി​ച്ച്‌​ തി​രു​വ​ന​ന്ത​പു​രം പ​ബ്ലി​ക് ലൈ​ബ്ര​റി സം​ഘ​ടി​പ്പി​ക്കു​ന്ന ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : വി​ശ്വ​സാ​ഹി​ത്യ​രം​ഗ​ത്തെ അ​തി​കാ​യ​നാ​യ റ​ഷ്യ​ന്‍ സാ​ഹി​ത്യ​കാ​ര​ന്‍ ഫ​യ​ദോ​ര്‍ ദ​സ്ത​യേ​വ്സ്കി​യു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ശ്ര​ദ്ധ​ക്ഷ​ണി​ച്ച്‌​ തി​രു​വ​ന​ന്ത​പു​രം പ​ബ്ലി​ക് ലൈ​ബ്ര​റി സം​ഘ​ടി​പ്പി​ക്കു​ന്ന ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം ജ​നു​വ​രി 31 ന്​ ​സ​മാ​പി​ക്കും. രാ​വി​ലെ എ​ട്ടു​മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ്​ പ്ര​ദ​ര്‍​ശ​ന സ​മ​യം. ദ​സ്ത​യേ​വ്സ്കി​യു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും കൃ​തി​ക​ളെ​ക്കു​റി​ച്ചും പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ വി​വ​രി​ക്കു​ന്നു. പ്ര​ധാ​ന കൃ​തി​ക​ള്‍, എ​ഴു​തി​യ വ​ര്‍​ഷം, പൂ​ര്‍​ണ​മാ​യ ജീ​വി​ത​രേ​ഖ, ജോ​സ​ഫ് ഫ്രാ​ങ്ക് എ​ഴു​തി​യ ജീ​വ​ച​രി​ത്ര ഗ്ര​ന്ഥ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യും പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ണ്ട്. 1950 ക​ള്‍ മു​ത​ല്‍ മ​ല​യാ​ളി​ക​ള്‍ ആ​രാ​ധി​ച്ച ദ​സ്ത​യേ​വ്സ്കി​യെ​ക്കു​റി​ച്ച്‌ പ​റ​യു​ന്ന ഭാ​ഗ​മാ​ണ് ദ​സ്ത​യേ​വ്സ്കി മ​ല​യാ​ള​ത്തി​ല്‍ എ​ന്ന വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. ഇ​ട​പ്പ​ള്ളി ക​രു​ണാ​ക​ര മേ​നോ​ന്‍, എ​ന്‍.കെ ദാ​മോ​ദ​ര​ന്‍, വേ​ണു വി ​ദേ​ശം എ​ന്നി​വ​രെ ഇ​വി​ടെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ഫ്രി​ക്ക​ന്‍ എ​ഴു​ത്തു​കാ​ര​ന്‍ കൂ​റ്റ്സി, പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ എ​ഴു​തി​യ ദ​സ്ത​യേ​വ്സ്കി ക​ഥാ​പാ​ത്ര​മാ​യ നോ​വ​ലു​ക​ളെ​ക്കു​റി​ച്ചും അ​വ​ലം​ബി​ത ച​ല​ച്ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു.

ര​ണ്ടു നൂ​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്ബു​ള്ള ഫോ​ട്ടോ​ക​ള്‍ കി​ട്ടാ​ന്‍ പ്ര​യാ​സം നേ​രി​ട്ടെ​ന്ന് പ്ര​ദ​ര്‍​ശ​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന സീ​നി​യ​ര്‍ ഡെ​പ്യൂ​ട്ടി സ്റ്റേ​റ്റ് ലൈ​ബ്ര​റി​യ​ന്‍ പി.​യു അ​ശോ​ക​ന്‍ പ​റ​ഞ്ഞു. ഫോ​ട്ടോ​ക​ള്‍ സ്കാ​ന്‍ ചെ​യ്ത് റെ​സ​ലൂ​ഷ​ന്‍ കൂ​ട്ടി ആ​വ​ശ്യ​മാ​യ അ​ടി​ക്കു​റി​പ്പു​ക​ളോ​ടെ 50 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ദൃ​ശ്യ​ഭം​ഗി കി​ട്ടു​ന്ന വി​ധ​ത്തി​ല്‍ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന ആ​ശ​യം മാ​സ​ങ്ങ​ള്‍​ക്ക്​ മു​മ്പേ ഉ​ണ്ടാ​യി​രു​ന്നു. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മേ​ല്‍​ത്ത​രം തു​ണി​യി​ല്‍ ചി​ത്ര​ങ്ങ​ള്‍ പ്രി​ന്റ്​ ചെ​യ്ത് തു​റ​ന്ന പ്ര​ത​ല​ത്തി​ല്‍ ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. ദ​സ്ത​യേ​വ്സ്കി​യു​ടെ ജീ​വ​ച​രി​ത്ര​കാ​ര​നാ​യ ജോ​സ​ഫ് ഫ്രാ​ങ്കി​ന്റെ അ​ഞ്ചു വോ​ള്യ​ങ്ങ​ളു​ള്ള പു​സ്ത​ക​ത്തെ​യാ​ണ് ഫോ​ട്ടോ​ക​ള്‍​ക്കാ​യി മു​ഖ്യ​മാ​യി ആ​ശ്ര​യി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ റ​ഷ്യ​ന്‍ ഹൗ​സി​ല്‍​നി​ന്ന് കു​റേ ഫോ​ട്ടോ​ക​ള്‍ കി​ട്ടി​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...