12 ആ​ഴ്ച വ​രെ വൈ​കി​യാ​ലും കു​ഴ​പ്പ​മി​ല്ല ; കോ​വി​ഡ് വാ​ക്സി​ന്റെ ര​ണ്ടാം ഡോ​സ് വൈ​കു​ന്ന​തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് വാ​ക്സി​ന്റെ  ര​ണ്ടാം ഡോ​സ് വൈ​കു​ന്ന​തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറാ​യി വി​ജ​യ​ന്‍. കേ​ര​ള​ത്തി​ല്‍ ഭൂ​രി​പ​ക്ഷം പേ​ര്‍​ക്കും കൊ​വി​ഷീ​ല്‍​ഡ് വാ​ക്സി​നാ​ണ് നല്‍കിയിരിക്കുന്നത്. ആ ​വാ​ക്സി​ന്റെ ര​ണ്ടാ​മ​ത്തെ ഡോ​സ് 12 ആ​ഴ്ച വ​രെ വൈ​കി​യാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​ദ്യ​ത്തെ ഡോ​സ് വാ​ക്സി​ന്‍ എ​ടു​ത്തു​വ​ര്‍ ര​ണ്ടാ​മ​ത്തെ ഡോ​സ് കി​ട്ടാ​ന്‍ ത​ട​സ​മു​ണ്ടാ​കു​മോ എ​ന്ന് ആ​ശ​ങ്ക​പ്പെ​ടു​ന്നു​ണ്ട്. വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്കി​ന് അ​തും കാ​ര​ണ​മാ​ണ്. ര​ണ്ടാ​മ​ത്തെ ഡോ​സ് 12 ആ​ഴ്ച വ​രെ വൈ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്നെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. മ​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്.

ഒ​രോ ദി​വ​സ​വും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ലി​യ തോ​തി​ല്‍ കൂ​ടു​ക​യാ​ണെ​ന്നും വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​ല​യി​ട​ത്ത് ആ​ള്‍​ക്കൂ​ട്ട​മു​ണ്ടാ​വു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. വാ​ക്സി​നേ​ഷ​നു​ള്ള ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ല. മു​ന്‍​കൂ​ട്ടി ര​ജി​സ്ട്ര‍​ര്‍ ചെ​യ്ത​വ​ര്‍​ക്ക് വാ​ക്സി​ന്‍ എ​ടു​ക്കാ​നാ​വൂ.  നി​ല​വി​ല്‍ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കാ​ന്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കാ​നു​ള്ള​വ​ര്‍​ക്കും ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...