13 മാസം കൊണ്ട് പൈപ്പ് പൊട്ടിയത് 13 തവണ ; വാർഡ് കൗൺസിലർ അനി വർഗീസ് സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : പൈപ്പ് പൊട്ടുന്നത് പതിവായതിനെ തുടർന്ന് വാർഡ് കൗൺസിലർ അനിശ്ചിതകാല സമരത്തിലേക്ക്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മുതൽ നഗരസഭ വരെയുള്ള റോഡിൽ കഴിഞ്ഞ 13 മാസം കൊണ്ട് പൈപ്പു പൊട്ടിയത് 13 തവണയാണ്. ഓരോ പ്രാവിശ്യവും പൈപ്പുപൊട്ടുകയും റോഡ് കുഴിച്ച് ശരിയാക്കുകയും ചെയ്യുന്നതിൻ്റെ ഫലമായി റോഡിൻ്റെ ഒരു വശം കുഴികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കാലപഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടങ്കിലും നടപടി ഒന്നും ഉണ്ടായില്ല. പൈപ്പുപൊട്ടി കുടിവെള്ളം മുടങ്ങുന്നത് പതിവായതിനാലാണ് അനിശ്ചിതകാല സമരത്തിന് തയ്യാറാകുന്നതെന്ന് നഗരസഭ വികസന കാര്യ സ്ഥിരം അധ്യക്ഷൻ കൂടിയായ കൗൺസിലർ അനിവർഗീസ് പറഞ്ഞു.

താൻ കൗൺസിലറായി 13 മാസത്തിനുള്ളിൽ 13 പ്രാവശ്യമാണ് പൈപ്പുപൊട്ടിയതെന്നും ഇനിയും സമരമല്ലാതെ മറ്റു മാർഗമില്ലാത്തതുകൊണ്ടാണ് 26 ന് ശനിയാഴ്ച രാവിലെ 10 മുതൽ വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്നത്. സമരത്തിന് പിന്തുണയുമായി ഒട്ടനവതി സംഘടനകൾ ഇപ്പോൾ തന്നെ രംഗത്തു വന്നുകഴിഞ്ഞു. ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായ സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള, ജനകീയ സമിതി വർക്കിങ്ങ് ചെയർമാൻ എൻ.വി.പ്രദീപ് കുമാർ തുടങ്ങിയവർ പിന്തുണ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...