മുക്കുപണ്ടം നല്‍കി ജ്വല്ലറി ഉടമയുടെ പണം തട്ടിയ മുഖ്യപ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അടിമാലി : ബാങ്കില്‍ പണയത്തിലുള്ള സ്വര്‍ണം എടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ മുക്കുപണ്ടം നല്‍കി ജ്വല്ലറി ഉടമയുടെ മൂന്ന് ലക്ഷം കവര്‍ന്ന സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. അടിമാലി മുനിത്തണ്ട് അമ്പാട്ട്കുടിയില്‍ ജിബി കുര്യാക്കോസിനെയാണ് (43) വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ടുപേര്‍കൂടി ഉണ്ടെന്നും ഇവരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും ഇടുക്കി എ.എസ്.പി രാജപ്രസാദ്, വെള്ളത്തൂവല്‍ സി.ഐ ആര്‍. കുമാര്‍ എന്നിവര്‍ പറഞ്ഞു. ജൂലൈ ഒന്നിന് അടിമാലി കൃഷ്ണ ജ്വല്ലറി ജീവനക്കാരില്‍ നിന്നാണ് മുക്കുപണ്ടം നല്‍കി മൂന്ന് ലക്ഷം രൂപ ഇവര്‍ തട്ടിയത്.

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ : കുഞ്ചിത്തണ്ണി സ്വദേശി ജോസ്‌കുട്ടി എന്ന് പരിചയപ്പെടുത്തിയാണ് ജ്വല്ലറി ഉടമക്ക് ഫോണ്‍ എത്തുന്നത്. ആനച്ചാലിലെ ബാങ്കില്‍ സ്വര്‍ണം പണയം വെച്ചിരിക്കുകയാണെന്നും മൂന്ന് ലക്ഷം രൂപ അടക്കണമെന്നും ജ്വല്ലറി ഉടമയോട് ഫോണില്‍ അറിയിച്ചു. ജ്വല്ലറിയില്‍നിന്ന് കുറച്ച്‌ സ്വര്‍ണം മാറ്റിയെടുക്കാനുണ്ടെന്നും പറഞ്ഞു. ഇത് വിശ്വസിച്ച ജ്വല്ലറി ഉടമ രണ്ട് ജീവനക്കാരെ പണം നല്‍കി ആനച്ചാലിലേക്ക് അയച്ചു.

ബാങ്കിന് മുന്നില്‍ കാത്തുനിന്ന രണ്ടുപേര്‍ ജ്വല്ലറി ജീവനക്കാരെ പരിചയപ്പെട്ടു. ഇവരുടെ കൈയില്‍നിന്ന് പണം വാങ്ങി. ബാങ്ക് പ്രവര്‍ത്തിക്കുന്ന ഒന്നാംനിലയിലേക്ക് തട്ടിപ്പ് സംഘത്തിലെ ഒരാള്‍ കയറിപ്പോയി. ഈ സമയം ജ്വല്ലറി ജീവനക്കാരും തട്ടിപ്പ് സംഘത്തിലെ ഒരാളും ബാങ്കിന് പുറത്തുതന്നെ നിന്നു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം തിരിച്ചിറങ്ങി വന്നയാള്‍ സ്വര്‍ണം ജ്വല്ലറി ജീവനക്കാര്‍ക്ക് കൈമാറി. നല്‍കിയ പണത്തിന് ഇരട്ടി തുകക്കുള്ള സ്വര്‍ണമുണ്ടെന്നും ഓട്ടോയില്‍ പോയാല്‍ മതിയെന്നും പറഞ്ഞു.

ഇവര്‍ ബൈക്കില്‍ കുറച്ച്‌ സമയം ഓട്ടോയുടെ പിന്നാലെയുണ്ടായിരുന്നു. ജീവനക്കാര്‍ ജ്വല്ലറിയിലെത്തി ഏറെ നേരം കഴിഞ്ഞിട്ടും സ്വര്‍ണം നല്‍കിയവര്‍ എത്താതെ വന്നതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. തട്ടിപ്പുകാരുടെ ഫോണ്‍ സ്വിച്ച്‌ ഓഫാണെന്ന് മനസ്സിലായതോടെ വെള്ളത്തൂവല്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ജ്വല്ലറി ഉടമയുമായി ബന്ധമുള്ളവരെ നിരീക്ഷിച്ചതോടെയാണ് കേസിന് തുമ്പായത്.

ജിബി കുര്യാക്കോസ് ജ്വല്ലറി ഉടമയുടെ വിശ്വസ്തനായ ഡ്രൈവറായിരുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ പരിചിത ശബ്ദംപോലെ തോന്നിയതാണ് വഴിത്തിരിവായത്. ജിബിക്കെതിരെ ഏഴ് കേസുണ്ട്. ഏഴ് വര്‍ഷം ഗള്‍ഫിലായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. നാട്ടില്‍ പ്രമുഖരായ പലരുടെയും വാഹനം ഓടിക്കുന്ന ജോലിയും ചെയ്യുന്നുണ്ട്. അന്വേഷണ സംഘത്തില്‍ എസ്.ഐ സജി എന്‍. പോള്‍, എ.എസ്.ഐമാരായ സിബി, ബിന്‍സ്, സി.പി.ഒമാരായ ജോബിന്‍, ജയിംസ്, രാജേഷ് എന്നിവരും ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...