ശിക്ഷാ വിധി കേട്ടതിന് പിന്നാലെ രക്ഷപ്പെട്ട് പോക്‌സോ കേസിലെ പ്രതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ശിക്ഷാ വിധി കേട്ടതിന് പിന്നാലെ രക്ഷപ്പെട്ട് പോക്‌സോ കേസിലെ പ്രതി. പാലക്കാട് കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസാനാണ് രക്ഷപ്പെട്ടത്. പതിനാലുകാരിയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ശിക്ഷാ വിധി കേട്ടതിന് ശേഷമാണ് പ്രതിയെ കാണാതായത്. കേസില്‍ ഇയാള്‍ക്ക് പത്തു വര്‍ഷ തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി. തുടര്‍ന്നാണ് പ്രതി മുങ്ങിയത്. പട്ടാമ്പി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയ്‌ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ശിക്ഷ കേട്ടതോടെ പ്രതിയെ കോടതിയില്‍ നിന്ന് കാണാതാവുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരം പോലീസ് സംഘം രാത്രി വൈകിയും തിരച്ചില്‍ നടത്തി. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...