മദ്യലഹരിയിൽ പിതാവിന് മകന്റെ ക്രൂരമർദനം ; വധശ്രമകുറ്റത്തിന് കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ പേരാവൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ മർദിച്ചു. പേരാവൂർ ചൗള നഗർ സ്വദേശി പാപ്പച്ചനെയാണ് മകൻ മാർട്ടിൻ ഫിലിപ് ക്രൂരമായി മർദിച്ചത്. കുടുംബാംഗങ്ങൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. മകൻ അച്ഛനെ ക്രൂരമായി മർദിക്കുന്നതിന്റെ ഒരു ഭാഗം മാത്രമാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. മാർട്ടിൻ മദ്യപിച്ചെത്തിയതിന് ശേഷം പിതാവുമായി വാക്കുതർക്കമുണ്ടാവുകയും അതിനുപിന്നാലെ ക്രൂരമായി മർദിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുന്നതുൾപ്പെടെ ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധുക്കൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. ക്രൂരമർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പേരാവൂർ പോലീസ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. എന്നാൽ കുടുംബാംഗങ്ങൾ പരാതി നൽകാൻ ഇതുവരെ തയാറായിട്ടില്ല. പക്ഷെ പോലീസ് വിഷയത്തിൽ സ്വമേധയാ കേസെടുത്തു. മാർട്ടിനെ ഇതിനോടകം പോലീസ് കസ്റ്റഡിയിലെടുക്കുകയും വധശ്രമകുറ്റത്തിന് കേസെടുക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...