പെരിന്തല്‍മണ്ണയിൽ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ ബിഎല്‍ഒക്കെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പെരിന്തല്‍മണ്ണ നഗരസഭയിലെ കാദര്‍മൊല്ല എഎംഎല്‍പി സ്‌കൂളിലെ പോളിങ് കേന്ദ്രത്തില്‍ വോട്ടെടുപ്പ് ദിവസം കൃത്യനിര്‍വഹണത്തില്‍ തടസം സൃഷ്ടിച്ചെന്ന് കാണിച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍ എം അനൂപിനെതിരെ പോലീസ് കേസെടുത്തു. കാദര്‍മൊല്ല എഎംഎല്‍പി സ്‌കൂളിലെ പോളിം​ഗ് കേന്ദ്രത്തില്‍ അഞ്ച് ബൂത്തുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ബൂത്തുകളില്‍ വോട്ടര്‍മാരെ സഹായിക്കാനായി ബിഎല്‍ഒമാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതല നല്‍കിയിരുന്നു. അനൂപ് അടക്കമുള്ള അഞ്ച് ബിഎല്‍ഒമാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ബിഎൽഒമാർ കൂട്ടംകൂടി നിന്നതായി ആരോപിച്ച് സ്ഥലത്തുനിന്ന് പോകാന്‍ പോലീസ് ആവശ്യപ്പെട്ടു.

വോട്ടര്‍മാരെ സഹായിക്കാനുള്ള ബിഎല്‍ഒമാരാണെന്ന് പറഞ്ഞിട്ടും പോലീസ് തള്ളിമാറ്റി. വോട്ടര്‍മാരുടെ ഇടയില്‍ വെച്ച് കയ്യേറ്റം ചെയ്തതായി കാണിച്ച് ബിഎല്‍ഒമാര്‍ റിട്ടേണിങ് ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസം പരാതിയും നല്‍കി. ഇതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...