മലപ്പുറം കരുവാരക്കുണ്ടില്‍ 14 വയസുകാരിയുടെ ക്രൂര കൊലപാതകത്തിന് കാരണമായത് ആണ്‍ സുഹൃത്തിന്റെ സംശയമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം കരുവാരക്കുണ്ടില്‍ 14 വയസുകാരിയുടെ ക്രൂര കൊലപാതകത്തിന് കാരണമായത് ആണ്‍ സുഹൃത്തിന്റെ സംശയമെന്ന് പോലീസ്. പെണ്‍കുട്ടിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് 16 വയസുകാരന്‍ സംശയിച്ചിരുന്നു. പെണ്‍കുട്ടിയോട് ഇക്കാര്യം പ്രതിയായ 16 വയസുകാരന്‍ ചോദിച്ചെങ്കിലും പെണ്‍കുട്ടി അങ്ങനെയൊന്നുമില്ല എന്ന് പറഞ്ഞൊഴിഞ്ഞു. എങ്കിലും ആണ്‍കുട്ടി വിടാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം പിന്നീട് കൊലയില്‍ കലാശിക്കുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തല്‍. 16 വയസുകാരന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയത്. ബലാത്സംഗം നടന്നതായും പൊലീസ് അറിയിച്ചിരുന്നു. ആണ്‍കുട്ടിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മുന്‍പ് തന്നെ ചില സംശയങ്ങളുണ്ടായിരുന്നെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടിയോടും ആണ്‍കുട്ടിയോടും ഇനി മേലില്‍ തമ്മില്‍ കാണരുതെന്ന് വീട്ടുകാര്‍ വിലക്കിയിരുന്നു. പാണ്ടിക്കാട് തൊടികപ്പലം റെയില്‍വേ ട്രാക്കിന് സമീപമാണ് ഇന്നലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായതായി പരാതി ഉയര്‍ന്നത്. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്‌കൂള്‍ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം. സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16 കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ 16 വയസുകാരന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...