പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സി.ബി.ഐ യുടെ മൊഴിയെടുപ്പ് പത്തനംതിട്ടയില്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സി.ബി.ഐ യുടെ മൊഴിയെടുപ്പ് പത്തനംതിട്ടയില്‍ ഇന്നലെ മുതല്‍ ആരംഭിച്ചു. ടി.ബി റോഡിലുള്ള പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ വെച്ചാണ് തട്ടിപ്പിനിരയായ നിക്ഷേപകരുടെ മൊഴി രേഖപ്പെടുത്തുന്നത്. പതിനാലാം നമ്പര്‍ മുറിയാണ് ഓഫീസാക്കിയിരിക്കുന്നത്. സി.ബി.ഐ കൊച്ചി ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇതിനുവേണ്ടി പത്തനംതിട്ടയില്‍ ക്യാമ്പ് ചെയ്യുകയാണ്. നിക്ഷേപകര്‍ കൊച്ചി ഓഫീസില്‍ എത്തി മൊഴി നല്‍കണമെന്നതായിരുന്നു നേരത്തെയുള്ള നടപടി. പ്രായം ചെന്നവരും യാത്ര ചെയ്യുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഇത് സാധ്യമല്ലായിരുന്നു. ഇക്കാര്യം നിക്ഷേപക സംഘടനകള്‍ സി.ബി.ഐ ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ നടപടി.

നിക്ഷേപകര്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയതിനു ശേഷം അവരുടെ മാത്രം മൊഴിയാണ് രേഖപ്പെടുത്തുന്നത്. ഒരുദിവസം നാലോ അഞ്ചോ പേരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ നിക്ഷേപകരുടെയും മൊഴി രേഖപ്പെടുത്തിയതിനുശേഷമേ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇവിടെനിന്നും പോവുകയുള്ളു. കേരളത്തിലെ എല്ലാജില്ലകളിലും ഇപ്രകാരം മൊഴിയെടുക്കുന്നുണ്ട്‌. മിക്ക  ജില്ലകളിലും  മൊഴിയെടുപ്പ് ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...