ന്യൂഡല്‍ഹി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. 24 മുതൽ 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഒക്ടോബർ 1 നാണ് സൂക്ഷ്മ പരിശോധന. ഒക്ടോബർ എട്ടുവരെ വരെ നാമനിർദേശ പത്രികപിൻവലിക്കാം. 17 ന് വോട്ടെടുപ്പ് നടക്കും. 19 ന് വോട്ടെണ്ണൽ നടക്കും.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവർക്ക് 10 പ്രതിനിധികളുടെ ഒപ്പ് വാങ്ങി നാമനിർദ്ദേശ പത്രിക നൽകാം. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അശോക് ഗെഹ്ലോട്ടും ശശി തരൂരും തമ്മിലുള്ള നേർക്കുനേർ മത്സരമാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. രാഹുൽ ഗാന്ധി മത്സരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ നെഹ്റു കുടുംബത്തിന്റെ നോമിനിയായായിരിക്കും ഗെഹ്ലോട്ട് മത്സരിക്കുന്നത്.





























