എ.ഐ.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ മഹനീയ മാതൃക : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യം ഏകാധിപത്യത്തിന്‍റെ കാല്‍ച്ചുവട്ടില്‍ ഞെരിഞ്ഞമരുമ്പോള്‍ ജനാധിപത്യത്തിന്‍റെ മഹനീയ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലൂടെ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പ്രസിഡന്‍റായത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശപ്പെടാന്‍ സാധിക്കാത്ത മഹനീയ മാത്യകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. എ.ഐ.സി.സി പ്രസിഡന്‍റായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ തെരഞ്ഞെടുക്കപ്പെട്ടതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പത്തനംതിട്ട രാജീവ് ഭവനില്‍ നടത്തിയ യോഗവും മധുരവിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് മതേതര മൂല്യവും ജനാധിപത്യവും നിലനില്‍ക്കണമെങ്കില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയില്‍ ശക്തമായി നിലനില്‍ക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഡി.സിസി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, സുനില്‍ എസ്. ലാല്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് അബ്ദുള്‍ കലാം ആസാദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട, ഷാനവാസ് പെരിങ്ങമല, ബിനു മൈലപ്ര, ഗോപന്‍ പാലക്കല്‍, നിഥിന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...