‘സമരപന്തൽ പൊളിച്ചാൽ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ കുടിൽ കെട്ടി സമരം’ ; മുന്നറിയിപ്പ് നൽകി രാകേഷ് ടിക്കായ്ത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഗാസിപ്പൂർ, തിക്രി അതിർത്തികളിലെ ഗതാഗത തടസം പോലീസ് നീക്കിയോടെ സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിക്കുമെന്ന ആഭ്യൂഹം ശക്തമായി. ദേശീയ പാത ഉപരോധിച്ചുള്ള സമരത്തിനെതിരെ സുപ്രീം കോടതി വടി എടുത്തതോടെയാണ് ബാരിക്കേഡുകൾ പോലീസ് എടുത്ത് മാറ്റിയത്. ഗാസിപ്പൂരിൽ ദേശീയ പാതയിലെ രണ്ട് വരിയും, തിക്രിയിൽ അടിയന്തരപാതയും സജ്ജമാക്കി.

പോലീസിന്റെ ഈ നടപടിക്ക് പിന്നാലെ കർഷകരുടെ ടെന്റുകളും പൊളിച്ച് നീക്കുമെന്ന ആഭ്യൂഹം ശക്തമാകുകയാണ്.  ഉപരോധക്കാരെ  ഒഴിപ്പിച്ച് ഹരിയാന, യുപി എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുമെന്ന് ദില്ലി പോലീസും അറിയിച്ചു. ഇതോടെ ശക്തമായി പ്രതികരിച്ച് കർഷകനേതാക്കളും രംഗത്തെത്തി. സമരപന്തലുകൾ പൊളിച്ചാൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും മുന്നിൽ കുടിൽ കെട്ടുമെന്ന് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു.

ചൊവ്വാഴ്ച്ച ചേരുന്ന സംയുക്ത കിസാൻ മോർച്ച യോഗം ഇക്കാര്യം ചർച്ച ചെയ്യും. ദില്ലിയിലേക്കുള്ള പാതകൾ തുറന്നതോടെ സമരവുമായി പാർലമെന്റിലേക്ക് നീങ്ങണമെന്നാണ് ഒരു സംഘം സംഘടനകളുടെ ആവശ്യം. ഗാസിപ്പൂരിലെ സമരപ്പന്തലുകൾ  ഒഴിപ്പിക്കുന്ന കാര്യത്തിൽ കർഷകരുമായി ചർച്ച നടത്തുമെന്ന് ഗാസിയാബാദ് ജില്ലാ ഭരണകൂടം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...