Skip to content

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്. സെക്രട്ടറിയേറ്റ് മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തത്. തിരിച്ചറിഞ്ഞ 8 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്. കേസിൽ സമര സമിതി നേതാവ് വളർമതിയാണ് ഒന്നാം പ്രതി. എൽപിഎസ്‍ടി സമരത്തിലെ മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതികരണവുമായി തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയായിരുന്നു വളർമതി. നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് സർക്കാർ വ്യക്തമാക്കട്ടെയെന്ന് വളർമതി പറഞ്ഞു. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കണം എന്നതിൽ നിന്ന് പിന്നോട്ടില്ല. പ്രതിപക്ഷത്തിരുന്നപ്പോൾ പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തെ പിന്തുണച്ചവരാണ് ഇപ്പോൾ ഇങ്ങനെ പറയുന്നതെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് കൊല്ലം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തവരെ തിരിഞ്ഞ് നോക്കാത്തവരാണ് ഇപ്പോൾ തല മൊട്ടയടിച്ച ഫോട്ടോയും കൊണ്ട് നടക്കുന്നതെന്നാണ് സഭയിൽ മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നും കടുത്ത അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്നാരോപിച്ചാണ് വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ  മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും

  2. അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ

  3. വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  4. മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന

  5. അമിത പലിശ മോഹിച്ച് ഇയ്യാംപാറ്റകളെപ്പോലെ ചെന്നുകയറി കരിഞ്ഞുവീണ് ജീവിതം മുഴുവന്‍ പുകഞ്ഞുതീര്‍ത്ത നിക്ഷേപകര്‍ : ബ്ലെയിഡ് കമ്പനിയില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം പരിശോധിക്കുക

Share on WhatsApp

Share this story

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ് pathanamthittamedia.com