Thursday, April 25, 2024 1:51 pm

അല്ലു അർജുൻ നായകനായ പുഷ്പ : ദി റൈസ് – ഭാഗം 1ന്റെ സ്ട്രീമിംഗ് ഈ മാസം 7ന് പ്രൈം വീഡിയോയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അല്ലു അർജുൻ നായകനായി അഭിനയിക്കുന്ന തെലുങ്ക് ആക്ഷൻ ത്രില്ലർ പുഷ്പ : ദി റൈസ് ഭാഗം 1 ന്റെ സ്ട്രീമിംഗ് പ്രീമിയർ പ്രൈം വീഡിയോ പ്രഖ്യാപിച്ചു ജനുവരി 7 ന് ചിത്രം പ്രൈം വീഡിയോയിൽ പ്രദർശനത്തിനെത്തും. തമിഴിലും, മലയാളത്തിലും, കന്നടയിലും ചിത്രം ലഭ്യമാണ്. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദ പ്രക്ഷേപകരിൽ ഒന്നായ പ്രൈം വീഡിയോ, ഈ പുതുവർഷത്തിൽ കാഴ്ചക്കാർക്ക് അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ആക്ഷൻ ത്രില്ലർ പുഷ്പ : ദി റൈസ് ഭാഗം 1ന്റെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് വിരുന്ന് ഒരുക്കിയിരിക്കുന്നു. സുകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് മൈത്രി മൂവി മേക്കേഴ്‌സും മുട്ടംസെട്ടി മീഡിയയും ചേർന്ന് നിർമ്മിച്ച ഈ തെലുങ്ക് ആക്ഷൻ ഡ്രാമയിൽ രശ്മിക മന്ദാനയും അഭിനയിക്കുന്നു, ഒപ്പം മലയാളത്തിലും തമിഴിലും ശ്രദ്ധേയനായ നടൻ ഫഹദ് ഫാസിൽ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്‌.

പുഷ്പ : ദി റൈസ് ഭാഗം 1 ആന്ധ്രാപ്രദേശിൽ തലയെടുപ്പോടെ നിലകൊള്ളുന്ന നിബിഢമായ, വന്യമായ ശേഷാചലം കാടുകളിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്നു. ഇവിടെ, അല്ലു അർജുൻ അവതരിപ്പിച്ച കഥാപാത്രമായ ലോറി ഡ്രൈവർ പുഷ്പ രാജ് ചുവന്ന ചന്ദന മരങ്ങൾ കടത്തുന്നതിൽ പങ്കാളിയാണ്. ഈ ഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കള്ളക്കടത്ത് സാമ്രാജ്യത്തെ പോലീസ് അടിച്ചമർത്തുമ്പോൾ, തിന്മയ്‌ക്കെതിരായ നന്മയുടെ പോരാട്ടമാണ് സിനിമ കാണിക്കുന്നത്. വേഗതയേറിയതും ശക്തവും ചിന്തോദ്ദീപകവുമായ ആഖ്യാനം കാഴ്ചക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു. അവിടെ ശരിയും തെറ്റും ഇല്ല, മോശം മനുഷ്യരില്ല – ചാരനിറത്തിലുള്ള വ്യത്യസ്ത നായകന്മാർ മാത്രം. സിനിമ ആരാധകരിൽ നിന്നും സിനിമാ മേഖലയിൽ ഉള്ളവരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായം നേടി, രാജ്യത്തുടനീളം റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ചിത്രം ഹൗസ് ഫുൾ ആയിരുന്നു, അല്ലു അർജുന്റെയും ഫഹദ് ഫാസിലിന്റെയും ആരാധകർ സിനിമാ ഹൗസുകളിൽ തിങ്ങിനിറഞ്ഞിരുന്നു.

“പ്രൈം വീഡിയോയിലെ ആക്ഷൻ പായ്ക്ക്ഡ് എന്റർടെയ്‌നർ പുഷ്പ : ദി റൈസ് പാർട്ട് 1ന്റെ ലോകമെമ്പാടുമുള്ള സ്ട്രീമിംഗ് പ്രീമിയറിലൂടെ കാഴ്ചക്കാർക്ക് പുതുവർഷത്തിന് ആവേശകരമായ തുടക്കം നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്,” പ്രൈം വീഡിയോയുടെ ഇന്ത്യൻ ഉള്ളടക്ക ലൈസൻസിംഗ് മേധാവി മനീഷ് മെൻഗാനി പറഞ്ഞു. “ഞങ്ങളുടെ പ്രാദേശിക ഭാഷാ ഉള്ളടക്കത്തിന്റെ വലിയ ശേഖരത്തിലേക്ക് ആവേശകരമായ ഒരു പുതിയ കൂട്ടിച്ചേർക്കൽ, ഈ അതിവേഗ സിനിമ ഞങ്ങളുടെ ഉപഭോക്താക്കളെ തുടക്കം മുതൽ അവസാനം വരെ ആകർഷിക്കും. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദന്ന തുടങ്ങിയവർ അണിനിരക്കുന്ന ഈ ചിത്രം അവരുടെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. മൈത്രി മൂവി മേക്കേഴ്‌സുമായും മുട്ടംസെട്ടി മീഡിയയുമായും സഹകരിക്കുന്നതിലും ഈ മികച്ച ആക്ഷൻ ത്രില്ലർ ലോകമെമ്പാടുമുള്ള ഞങ്ങളുടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലും ഞങ്ങൾ സന്തുഷ്ടരാണ്.”

“ആദ്യമായി, ഈ സിനിമ ബോക്‌സ് ഓഫീസിൽ ഹിറ്റാക്കിയതിന് ആരാധകരോടും പ്രേക്ഷകരോടും അവരുടെ സ്നേഹത്തിനും അഭിനന്ദനത്തിനും എഴുത്തുകാരനും സംവിധായകനുമായ സുകുമാർഞാൻ നന്ദി പറഞ്ഞു. ഇന്ത്യയുടെ ഹൃദയഭൂമിയിൽ നടക്കുന്ന കഥയാണിത്. ചുവന്ന ചന്ദനക്കടത്ത് പ്രവർത്തനങ്ങളുടെ ആഴങ്ങളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ട് പോകണമെന്ന ആശയം കുറച്ച് നാളുകളായി മനസ്സിലുണ്ടായിരുന്നു. സിനിമ നന്മയുടെയും തിന്മയുടെയും സമ്പൂർണ്ണതയിൽ നിന്ന് അകന്ന് ആക്ഷന്റെയും ഡ്രാമയുടെയും ഒരു മുഴുനീള കാഴ്‌ച നൽകുന്നു എന്ന വസ്തുതയെ പ്രേക്ഷകർ അഭിനന്ദിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ശ്രദ്ധേയമായ കഥയും കഴിവുള്ള അഭിനേതാക്കളുടെ മികച്ച പ്രകടനവും ലോകമെമ്പാടുമുള്ള കാഴ്ചക്കാർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാക്കി ഇതിനെ മാറ്റും.”

അല്ലു അർജുന്റെ വാക്കുകള്‍ ഇങ്ങനെ: “ഞാൻ തിരക്കഥ വായിച്ച നിമിഷം, അത് എനിക്ക് ചെയ്യാൻ കഴിയും എന്നെനിക്ക് തോന്നി. പതിയെ പതിയെ ഉയരുന്ന ഒരു അധഃസ്ഥിതന്റെ കഥ അവിശ്വസനീയമാണ് എന്ന് തോന്നാമെങ്കിലും, സിനിമയിൽ അവന്റെ യാത്രയെ അവതരിപ്പിച്ച രീതിയും, ഈ കഥാപാത്രത്തിൽ ചേർത്തിരിക്കുന്ന ഓരോ കാര്യങ്ങളും സൂക്ഷ്മവും വളരെ സവിശേഷവും എന്റെ കരിയറിൽ ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്ന് വ്യത്യസ്തവുമാണ്. ഈ പ്രോജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു, കൂടാതെ ചിത്രം പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുന്നതിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുമെന്നതിൽ ഞാൻ തികച്ചും ആവേശഭരിതനാണ്. “പ്രേക്ഷകർ സിനിമയെ ഇത്രയധികം പ്രശംസിച്ചപ്പോൾ മാസങ്ങളോളം നീണ്ട പ്രയത്നവും പരിശീലനവും ഫലം കണ്ടു”, രശ്മിക മന്ദാന പറഞ്ഞു. “അല്ലു അർജുൻ, ഫഹദ് ഫാസിൽ തുടങ്ങിയ മികച്ച അഭിനേതാക്കളോടൊപ്പം പ്രവർത്തിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. അതുല്യമായ കഥാസന്ദർഭവും ശക്തമായ ആഖ്യാനവും അതുപോലെ തന്നെ ബഹുമുഖമായ കഥാപാത്ര രേഖാചിത്രങ്ങളും ഈ സിനിമയെ ജീവസുറ്റതാക്കാൻ സ്രഷ്‌ടാക്കൾ നടത്തിയ പരിശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു.”

തന്റെ ആദ്യ തെലുങ്ക് സിനിമയെക്കുറിച്ച് ഫഹദ് ഫാസിൽ പറഞ്ഞത് ഇതാണ്: “പുഷ്പ: ദി റൈസ്-പാർട്ട് 1 തെലുങ്ക് സിനിമാ വ്യവസായത്തിൽ എനിക്ക് ഒരു മികച്ച അരങ്ങേറ്റം സമ്മാനിച്ചു. എന്റെ കഥാപാത്രത്തെ രൂപപ്പെടുത്തിയ രീതി ഭാവം, സംഭാഷണങ്ങൾ, ആക്ഷൻ സീക്വൻസുകൾ തുടങ്ങി ഓരോ ഘടകങ്ങളും കഥാഗതിയിൽ സങ്കീർണ്ണമായി ഇഴചേർന്നിരിക്കുന്നു. അത്തരം പ്രത്യേകതയുള്ള ഒരു വേഷം ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടമായിരുന്നു. പ്രൈം വീഡിയോയിലൂടെ ഈ സിനിമ ജനങ്ങളിലേക്ക് എത്തുമ്പോൾ, ലോകമെമ്പാടുമുള്ള എന്റെ ആരാധകർക്ക് ആസ്വദിക്കാനായി എന്റെ അഭിനയത്തിന്റെ വ്യത്യസ്തമായ തലങ്ങൾ കൊണ്ടുവരുന്നതിൽ ഞാൻ വളരെ ആവേശഭരിതനാണ്.”

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട്...

0
തിരുവനന്തപുരം : രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദര്‍ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ...

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

0
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം...

മാസപ്പടി കേസ് : മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍നാടൻ, വിധി അടുത്ത മാസം...

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും....

US ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ കത്തുന്നു ; സര്‍വകലാശാലകളിൽ വ്യാപക അറസ്റ്റ്

0
വാഷിങ്ടണ്‍: ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍...