പൊതുമരാമത്ത് റോഡ് വിഭാഗത്തിനെതിരെ കോന്നി താലൂക്ക് വികസന സമിതിയിൽ രൂക്ഷ വിമർശനവുമായി എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് വിസന സമിതിയിൽ പൊതു മരാമത്ത് റോഡ് വിഭാഗത്തിനെതിരെയും മെയ്ന്റ്റനൻസ്‌ വിഭാഗത്തിനെതിരെയും രൂക്ഷ വിമർശനവുമായി കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ. കോന്നിയിലെ റോഡുകളുടെ വികസന പ്രവർത്തനങ്ങളിൽ പൊതുമരാമത്ത് റോഡ് വിഭാഗവും മെയ്ന്റ്റനസ് വിഭാഗവും മോശമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് എം എൽ എ കുറ്റപ്പെടുത്തി. ഏറ്റെടുക്കുന്ന പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനോ മെയ്ന്റ്റനൻസ് തീർക്കുന്നതിനോ കഴിയുന്നില്ല. കഴിഞ്ഞ മൂന്ന് താലൂക്ക് വികസന സമിതികളിലും ഉയർന്ന പരാതികൾ പരിഹരിക്കപ്പെട്ടിട്ടില്ല.

ഇനി ഈ കാര്യത്തിൽ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കില്ലെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും എം എൽ എ യോഗത്തെ അറിയിച്ചു. വർഷങ്ങളായി അരുവാപ്പുലം ഊട്ടുപാറയിലേക്ക് സർവീസ് നടത്തിവന്നിരുന്ന കെ എസ് ആർ റ്റി സി ബസ് നിർത്തലാക്കിയത് ജനങ്ങൾക്ക് വലിയ യാത്ര ദുരിതം സൃഷ്ടിക്കുന്നുണ്ടെന്ന് അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ് പറഞ്ഞു. ദിവസേന പതിനേഴ് സർവീസുകൾ നടത്തിയിരുന്ന ബസാണിത്. ഇപ്പോൾ രണ്ട് സർവീസുകൾ മാത്രമാണ് നടത്തുന്നത്. രാവിലെ 7.30 ന് കോന്നിയിലേക്ക് വരുന്ന ബസ്സ് തിരികെ 5.30 പോവുകന്ന രീതിയിൽ ആണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇത് ജനങ്ങൾക്ക് വലിയ യാത്രാ ദുരിതമാണ് സൃഷ്ടിക്കുന്നത്. ഇതിന് അടിയന്തിരമായി പരിഹാരം കാണണമെന്ന് എം എൽ എ കെ എസ് ആർ റ്റി സി ക്ക് നിർദേശം നൽകി.

ഐരവൺ വില്ലേജിലെ ഓൺലൈൻ സേവനങ്ങളിൽ ഐരവൺ എന്നതിന് പകരം ആയിരവൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പാസ്പോർട്ട് എടുക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ വലിയ ബുദ്ധിമുട്ട് പൊതു ജനങ്ങൾക്ക് സൃഷ്ടിക്കുന്നുണ്ട്. കോന്നി മിനി സിവിൽ സ്റ്റേഷന് പുറകിൽ മാലിന്യം കുന്നുകൂടുന്നത് സംബന്ധിച്ച് ഉയർന്ന പരാതിയിൽ ഇത് പരിഹരിക്കാൻ ഇന്സുലേറ്റർ സ്ഥാപിക്കുന്നതിനും തീരുമാനമായി. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് കോന്നി സെൻട്രൽ ജംഗ്ഷനിൽ പൊളിച്ചു നീക്കേണ്ട കടകൾ പൊളിച്ചു നീക്കി റോഡ് വികസനം സാധ്യമാക്കണമെന്ന് എം എൽ എ യോഗത്തിൽ നിർദേശം നൽകി.

ഓണത്തോട് അനുബന്ധിച്ച് ലഹരി ഉപയോഗങ്ങൾ തടയുവാൻ എക്‌സൈസ് വകുപ്പ് ഊർജിത നടപടികൾ സ്വീകരിക്കുവാനും യോഗത്തിൽ തീരുമാനമായി. ഓണത്തിരക്ക് വർധിക്കുമ്പോൾ നഗരത്തിലെ ഗതാഗത കുരുക്ക്‌ നിയന്ത്രിക്കുവാനും നാടോടികളിൽ നിന്നും മോഷണം വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് അനൗൺസ്മെന്റ് നൽകുന്നതിനും യോഗത്തിൽ തീരുമാനമായി. പൊന്തനാംകുഴി മണ്ണിടിച്ചിൽ ദുരന്തത്തിൽ ഭൂമി വാങ്ങിയ നാല് പേർക്ക് ആറ് ലക്ഷം രൂപ വീതം നൽകിയതായും ഇനി 28 പേർക്ക് ഭൂമി വാങ്ങുന്നതിന് പണം അനുവദിക്കുമെന്നും യോഗത്തെ അറിയിച്ചു.

കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കോന്നി തഹൽസീദാർ ഇൻചാർജ് ബിനു രാജ്, ഡെപ്യൂട്ടി കളക്ടർ ജേക്കബ് പി ജോർജ്ജ് , കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി, മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീല കുമാരി ചാങ്ങയിൽ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ്, കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റ്റി വി പുഷ്പവല്ലി, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...