സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി എത്താതിരുന്ന സംഭവം പുതിയ വിവാദത്തിലേക്ക് ; പാലോട് രവി പണം വാങ്ങിയതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി പരിസരത്തെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി എത്താതിരുന്ന സംഭവം പുതിയ വിവാദത്തിലേക്ക്. സ്വകാര്യ ആശുപത്രിയുടെ പരസ്യപരിപാടിയില്‍ പങ്കെടുക്കരുതെന്ന് ഒരുവിഭാഗം നേതാക്കള്‍ രാഹുലിനെ അറിയിച്ചു. ഡിസിസി അധ്യക്ഷന്‍ പാലോട് രവി സ്വകാര്യ ആശുപത്രിയില്‍ നിന്ന് പണം വാങ്ങിയെന്ന് പരാതി. പണപ്പിരിവില്‍ സുധാകരനും അതൃപ്തി.

രാഹുലിന്റെ ജോഡോയാത്ര കേരളത്തില്‍ പ്രവേശിച്ചത് മുതല്‍ വിവാദങ്ങളിലാണ്. നെയ്യാറ്റിന്‍കരയില്‍ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെയും കെ ഇ മാമന്റെയും സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ എത്തിയില്ല. തങ്ങളെ അവഹേളിച്ചെന്ന് ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ ഭാര്യക്ക് തന്നെ പറയേണ്ടി വന്നു. പക്ഷെ കാര്യങ്ങള്‍ സാമ്പത്തിക ആരോപണത്തിലേക്ക് നീങ്ങുകയാണ്. രാഹുല്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നത് മനപൂര്‍വമെന്നാണ് സൂചനകള്‍. സ്വകാര്യ ആശുപത്രിയുടെ പരസ്യപരിപാടിയില്‍ പങ്കെടുക്കരുതെന്ന് ഒരുവിഭാഗം നേതാക്കള്‍ രാഹുലിനെ അറിയിച്ചു. ഡിസിസി അധ്യക്ഷന്‍ പാലോട് രവി സ്വകാര്യ ആശുപത്രിയില്‍ നിന്ന് പണം വാങ്ങിയെന്നും ഒരു വിഭാഗം പരാതി നല്‍കിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയെ കൊണ്ടുവരുന്നതിനായി പാലോട് രവി പണം പിരിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് സ്പോണ്‍സര്‍ പരിപാടിയാണെന്ന് പ്രവര്‍ത്തകരില്‍ നിന്ന് വ്യാപകമായ പരാതി ഉയര്‍ന്നതോടെ രാഹുല്‍ ഗാന്ധി പിന്മാറുകയായിരുന്നു. പാലോട് രവി സാമ്പത്തിക സഹായത്തിനായി വ്യക്തികളെ സമീപിക്കുന്നുവെന്നും വ്യാപക പിരിവ് നടത്തിയെന്നും ആരോപണമുണ്ട്. പണപ്പിരിവില്‍ കെ.സുധാകരനും അതൃപ്തിയുണ്ട്. മാത്രമല്ല കഴിഞ്ഞദിവസത്തെ സ്മൃതി മണ്ഡപ വിവാദത്തില്‍ സുധാകരനും ശശി തരൂരിനും പരസ്യമായി സംഘാടകരോട് മാപ്പ് പറയേണ്ടിവന്നു. ഇതിലും നേതാക്കള്‍ പ്രതിഷേധത്തിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...