വിവാഹവാഗ്‌ദാനം നൽകി ബലാത്സംഗം : നടൻ ഗോവിന്ദൻകുട്ടിക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിവാഹവാഗ്‌ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടനും അവതാരകനും എബിസി മലയാളം യുട്യൂബ്‌ വാർത്താചാനൽ എം ഡിയുമായ അടൂർ കടമ്പനാട്‌ നെല്ലിമുകൾ പ്ലാന്തോട്ടത്തിൽ ഗോവിന്ദൻകുട്ടിക്കെതിരെ (42) കേസെടുത്തു. ബലാത്സംഗം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണ്‌ കേസെടുത്തത്‌.എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലുംവച്ച്‌ പലതവണ പീഡിപ്പിച്ചതായാണ്‌ നടിയും മോഡലുമായ എറണാകുളം സ്വദേശി നോർത്ത്‌ പോലീസിന്‌ നവംബർ 24ന്‌ പരാതി നൽകിയത്‌. യുട്യൂബ്‌ ചാനലിൽ ടോക്‌ഷോ നടത്താൻ പോയപ്പോഴാണ്‌ യുവതി ഗോവിന്ദൻകുട്ടിയെ പരിചയപ്പെട്ടത്‌.തുടർന്ന്‌ വിവാഹവാഗ്‌ദാനം നൽകിയ നടൻ, യുവതിയെ എറണാകുളത്തെ വാടകവീട്ടിൽവച്ച്‌ മെയ്‌ മാസത്തിൽ രണ്ടുതവണ പീഡിപ്പിച്ചതായാണ്‌ പരാതി. സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിൽവച്ചും രണ്ടുതവണ പീഡിപ്പിച്ചു. വിവാഹവാഗ്‌ദാനത്തെക്കുറിച്ച്‌ ചോദിച്ചപ്പോൾ നടൻ മർദിച്ചതായും പരാതിയിലുണ്ട്‌. കാറിനുള്ളിൽവച്ച്‌ തമ്മനംമുതൽ കലൂർ എത്തുംവരെ മർദിച്ചു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതിയുടെ അമ്മ ഇൻഫോപാർക്ക്‌ പോലീസിനും പരാതി നൽകിയിട്ടുണ്ട്‌. കേസുകൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വാട്‌സാപ്പിലൂടെ നടൻ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഡിജിപി, മുഖ്യമന്ത്രി, സിറ്റി പോലീസ്‌ കമ്മീഷണർ സി എച്ച്‌ നാഗരാജു എന്നിവർക്ക്‌ പരാതി നൽകിയിട്ടുണ്ട്‌.ജില്ലാ സെഷൻസ്‌ കോടതിയിൽനിന്ന്‌ നടന്‌ ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുവതി ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ ഹർജിയിൽ ഹൈക്കോടതി ഗോവിന്ദൻകുട്ടിക്ക്‌ നോട്ടീസ്‌ അയച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...