പത്രവാർത്ത വായന ജില്ലാതല മത്സരം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പൊതുവിദ്യാഭ്യസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലാ സാമൂഹ്യശാസ്ത്ര സബ്ജക്ട് കൗൺസിൽ സംഘടിപ്പിക്കുന്ന ജില്ലാതല പത്രവാർത്ത വായന മത്സരം പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മത്സരം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലയിലെ 11 ഉപജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ട് കുട്ടികൾ വീതമാണ് മത്സരത്തിൽ പങ്കെടുത്തത്. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.

കാതോലിക്കേറ്റ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ജോർജ് കുറ്റിയിൽ, സ്കൂൾ കോ ഓർഡിനേറ്റർ ഫാ.ബിജു മാത്യൂസ്, സോഷ്യൽ സയൻസ് ജില്ലാ സെക്രട്ടറി സുനിൽ കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌റ്റേറ്റ് റിസോഴ്സ് പേഴ്സൺ പ്രമോദ് കുമാർ, മലയാള മനോരമ സീനിയർ എക്സിക്യുട്ടീവ് ജിൻസ് ജോസഫ്, അധ്യാപകരായ കെ.എൻ.മോഹനൻ, ലാലി ജോൺ, ജെബി തോമസ്, പി.ടി.എ. പ്രസിഡൻ്റ് ഫാ.ബിജു തോമസ് എന്നിവർ പങ്കെടുത്തു.

ഹൈസ്കൂൾ വിഭാഗത്തിൽ റാന്നി ബെഥനി സെൻ്റ് മേരീസ് ഗേൾസ് എച്ച്.എസിലെ അബിയ അജി ഒന്നാം സ്ഥാനവും ഇടയാറന്മുള എ.എം.എം.എച്ച്.എസ്.എസിലെ ഹന്ന മറിയം മത്തായി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹയർ സെക്കൻ്ററി വിഭാഗത്തിൽ എൻ.എസ്.എസ്.എച്ച്.എസ്.എസിലെ സോജു സി. ജോസ് ഒന്നാം സ്ഥാനവും കാതോലിക്കേറ്റ് എച്ച്.എസ്.എസിലെ നിഖിത ഹന്ന ഡെന്നി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

0
കോഴിക്കോട്: എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് മുസ്‌ലിം...

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞുനിർത്തി സംഭവത്തിൽ...

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ മിന്നല്‍...

0
തിരുവനന്തപുരം: ബാറുടമകളുമായി അനധികൃത ഇടപാടുകള്‍ നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി എക്‌സൈസ്...

കർണാടകയിലെ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചു

0
കർണാടക: കർണാടകയിലെ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ...