ശബ്ദരേഖ സംബന്ധിച്ച്‌ അന്വേഷണം വേണമെന്ന് ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിങ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന വിവാദ ശബ്ദരേഖ സംബന്ധിച്ച്‌ അന്വേഷണം വേണമെന്ന് ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിങ്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച്‌ എന്‍ഫോഴ്സ്മെന്റ് വിഭാഗം ജയില്‍ വകുപ്പിന് നല്‍കിയ കത്ത് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. ഇഡിക്ക് മറുപടി നല്‍കാന്‍ അന്വേഷണം നടത്തണമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.

ജയിലിലുള്ള സ്വപ്നയുടെ ശബ്ദരേഖ ചോര്‍ച്ചയില്‍ വിവാദം മുറുകുമ്പോഴാണ് ജയില്‍വകുപ്പ് പരാതിയില്‍ അന്വേഷണം നടത്താനാകില്ലെന്ന നിലപാടില്‍ എത്തിയത്. ശബ്ദം തന്റേതെന്ന് സ്വപ്ന തിരിച്ചറിഞ്ഞതും ചോര്‍ന്നത് ജയിലില്‍ നിന്നല്ലെന്ന് ജയില്‍വകുപ്പ് കണ്ടെത്തിയതുമാണ് കാരണം.

എന്നാല്‍ ഇഡി അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ശബ്ദരേഖ ചോര്‍ച്ചയില്‍ ഗൂഢാലോചന സംശയിക്കുന്ന ഇഡി, ജയില്‍വകുപ്പിനോട് അന്വേഷണം ആവശ്യപ്പെട്ടത് ഇക്കാരണത്താലാണ്. ജയിലില്‍ നിന്നല്ല ശബ്ദരേഖ ചോര്‍ന്നതെന്ന നിഗമനത്തില്‍ ഇതിനോടകം എത്തിയ ജയില്‍വകുപ്പ്, കൂടുതല്‍ അന്വേഷണത്തിലേക്ക് പോകില്ല. പ്രാഥമിക അന്വേഷണം നടത്തിയ ജയില്‍ ഡിഐജി റിപ്പോര്‍ട്ട് തയ്യാറാക്കാതെ വിവരങ്ങള്‍ മാത്രമാണ് ഡിജിപിയെ ധരിപ്പിച്ചത്.

സ്വപ്ന ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത് കൊണ്ടാണ് രേഖാമൂലം റിപ്പോര്‍ട്ട് തയ്യാറാക്കാത്തത്. ഇഡിയുടെ കത്തില്‍, ജയില്‍വകുപ്പ് കൃത്യമായ മറുപടി നല്‍കേണ്ടിവരും. ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്വപ്നയെ ചോദ്യം ചെയ്ത് ചോര്‍ച്ച ജയിലില്‍ നിന്നല്ലെന്ന് നിലപാടിലേക്ക് ജയില്‍ വകുപ്പ് എത്തിയതിനെയും ഇഡി സംശയിക്കുന്നുണ്ട്.

സ്വപ്നയുടെ ശബ്ദരേഖയില്‍ ഇഡിയുടെ പേര് പറയുന്നില്ലെങ്കിലും മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടാക്കാന്‍ ഇഡി ശ്രമിച്ചുവെന്നാണ് ആരോപണങ്ങളെല്ലാം. കേന്ദ്ര ഏജന്‍സിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വ്യക്തത വരുത്താനാണ് ഇഡിയുടെ നീക്കം. ചോര്‍ച്ചയല്ല, സ്വപ്ന പറ‍ഞ്ഞ കാര്യങ്ങളാണ് പ്രധാനം എന്നാണ് സ‍ര്‍ക്കാര്‍ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ; പരസ്യങ്ങൾക്ക് വിലങ്ങിടാൻ ദുബായ്

0
ദുബായ് : രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന...