യുവതിയുമായി ബന്ധം ; യുവാവിനെ യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും അടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ജയ്പുര്‍ : രാജസ്ഥാനില്‍ യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊലപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളുമാണ് യുവാവിനെ വീടിന് മുന്നില്‍വെച്ച് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ ഹനുമാന്‍ഗഢ് ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. ആറ് പേര്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി തല്ലിച്ചതക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രേംപുര ഗ്രാമത്തിലെ ജഗദീഷ് മേഘ്വാള്‍ യുവാവാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളാണ്.

ഇയാളുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഒരാള്‍ ജഗദീഷിന്റെ കഴുത്തില്‍ മുട്ടുകാലമര്‍ത്തി പിടിച്ച ശേഷം മറ്റുള്ളവര്‍ വടികൊണ്ട് അടിക്കുകയായിരുന്നു. വിനോദ്, മുകേഷ്, ലാല്‍ഛന്ദ്, സികന്ദര്‍, ദിലീപ് രാജ്പുത്ത് എന്നിവര്‍ ബൈക്കിലെത്തി ജഗദീഷിനെ വീട്ടിന് മുന്നില്‍ ഉപേക്ഷിച്ചുപോയെന്നും പിതാവ് പറഞ്ഞു. അപ്പോള്‍ ജഗദീഷിന് ജീവനുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 11 പേര്‍ക്കെതിരെയാണ് കേസെടുത്തത്. മൂന്ന് പേര്‍ പിടിയിലായെന്നും മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയെന്നും പോലീസ് പറഞ്ഞു. വീട്ടിലേക്ക് വരുംവഴിയാണ് പ്രതികള്‍ ജഗദീഷിനെ തട്ടിക്കൊണ്ടുപോയത്. പ്രതികളെ അറസ്റ്റ് ചെയ്യുംവരെ മൃതദേഹം അടക്കം ചെയ്യില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....