നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയെടുത്ത മലയാളി ജ്വല്ലറി ഉടമ മുംബൈയിൽ പിടിയിൽ ; ആഡംബര കാറും പണവും പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ: സ്വര്‍ണ നിക്ഷേപ പദ്ധതിയുടെ മറവില്‍ നിക്ഷേപകരില്‍ നിന്നും ഹോള്‍സെയില്‍ സ്വര്‍ണ കച്ചവടക്കാരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ എസ് കുമാര്‍ ജ്വല്ലേഴ്സ് ഉടമ ശ്രീകുമാര്‍ പിള്ള അറസ്റ്റില്‍.മുംബൈ എല്‍ടി മാര്‍ഗ് പോലീസാണ് അറസ്റ്റ് ശ്രീകുമാര്‍ പിള്ളയെ അറസ്റ്റ് ചെയ്തത്. ബിഎംഡബ്ല്യു കാറും 2.9 കോടി രൂപയും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു. സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ വന്‍ തുക പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 4.22 കോടി രൂപ തട്ടിയെടുത്തെന്ന് കാട്ടി താനെയിലെ 11 ഹോള്‍സെയില്‍ സ്വര്‍ണ, ഡയമണ്ട് കച്ചവടക്കാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പോലീസ് പറഞ്ഞു.

ഹോള്‍സെയില്‍ സ്വര്‍ണ ആഭരണ നിര്‍മാതാക്കളാണ് പിള്ളയുടെ തട്ടിപ്പിന്നിരയായത്. സ്വര്‍ണക്കട നടത്തുകയാണെന്ന് വിശ്വസിപ്പിച്ച്‌ ഹോള്‍സെയില്‍ നിര്‍മാതാക്കളില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കുന്നതായിരുന്നു ശ്രീകുമാര്‍ പിള്ളയുടെ രീതി. ആദ്യം കൃത്യമായി പണം നല്‍കി കച്ചവടക്കാരുടെ വിശ്വാസ്യത നേടും. തുടര്‍ന്ന് വന്‍ തുകയ്ക്കുള്ള സ്വര്‍ണം വാങ്ങി പണം നല്‍കാതെ മുങ്ങും. മുംബൈ സാവേരി ബസാറില്‍ മാത്രം പിള്ളയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേരാണ്.

ശ്രീകുമാര്‍ പിള്ളയെ പിടികൂടിയ കെട്ടിടത്തിന് സമീപമാണ് ആഡംബര കാര്‍ നിര്‍ത്തിയിട്ടിരുന്നത്. പിടികൂടുന്ന സമയത്ത് കാറിന്റെ കീ ഒളിപ്പിക്കാന്‍ പിള്ള ശ്രമിച്ചതായി പോലീസ് പറഞ്ഞു. പിന്നീട് കീ കണ്ടെത്തി പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ നിന്ന് ബാഗുകളില്‍ സൂക്ഷിച്ച പണം കണ്ടെത്തിയത്. പമം അഞ്ചാറു മാസമായി തന്റെ കൈവശം ഉള്ളതാണെന്ന് ചോദ്യം ചെയ്യലില്‍ പിള്ള വ്യക്തമാക്കിയതായി പോലീസ് അറിയിച്ചു.

നിക്ഷേപ തട്ടിപ്പ് നടത്തി പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തെന്ന പരാതിയും ശ്രീകുമാര്‍ പിള്ളക്കെതിരായി ഉണ്ട്. സ്ഥിരം നിക്ഷേപങ്ങള്‍ക്ക് 16 ശതമാനത്തിലധികം പലിശ വാഗ്‍ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 500 രൂപ മുതലുള്ള മാസ ചിട്ടി അടക്കം മൂന്ന് നിക്ഷേപ പദ്ധതികളാണ് എസ് കുമാറിന് ഉണ്ടായിരുന്നത്. ഒരു ലക്ഷത്തിന് മുകളില്‍ ഒരു വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ കിട്ടുക 16 ശതമാനം പലിശയാണ്. 5 വ‌ര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഇരട്ടി തുക നല്‍കുമെന്നായിരുന്നു വാഗ്ദാനം. ബാങ്കുകളിലടക്കം ഒരിടത്തും കിട്ടാത്ത വന്‍ പലിശ കണ്ട് പണം നിക്ഷേപിച്ചവരില്‍ മലയാളികളും മഹാരാഷ്ട്രക്കാരുമുണ്ട്. ഒരു ലക്ഷം മുതല്‍ 60 ലക്ഷം വരെ നിക്ഷേപിച്ചവരാണ് പലരും. നൂറ് കോടിക്ക് മുകളില്‍ പണം പറ്റിച്ചെന്നാണ് നിക്ഷേപകരുടെ ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...