ശബരിമല ഓൺലൈൻ ബുക്കിംഗ് ഇപ്പോഴും പഴയപടി ; കൂടുതല്‍ പേര്‍ക്ക് ദര്‍ശനാനുമതി ലഭിച്ചെങ്കിലും നടപ്പായില്ല

For full experience, Download our mobile application:
Get it on Google Play

ശബരിമല : ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കാത്തതിനെ തുടർന്ന് ശബരിമലയിൽ ഇന്ന് മുതൽ 5000 പേർക്ക് ദർശനാനുമതി നൽകില്ല. 5000 പേരെ പ്രവേശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയെങ്കിലും പോലീസിന്റെ വെർച്വൽ ക്യൂ സംവിധാനം ശനിയാഴ്ച രാത്രിവരെയും ക്രമീകരിച്ചിട്ടില്ല.

അതിനാല്‍ കൂടുതല്‍ ഭക്തർക്ക് ഇന്ന് ദർശനത്തിന് അവസരം ലഭിക്കില്ല. കൊവിഡ് സാഹചര്യം നിലനിൽക്കെ ഓൺലൈനിൽ ബുക്കുചെയ്യുന്നവർക്കുമാത്രമേ ഇക്കുറി ശബരിമല ദർശനത്തിന് അനുമതി നൽകിയിട്ടുള്ളു. നിലവിൽ തിങ്കൾ മുതൽ വെള്ളിവരെ 2000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 3,000 പേർക്കുമാണ് ദർശനാനുമതി.

അതേസമയം ശബരിമലയിലെ ജീവനക്കാർക്കും പോലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി മുൻപ് അനുമതി നൽകിയിരുന്നില്ല. ഡിസംബർ 26-നുശേഷം ദർശനത്തിനെത്തുന്ന അയ്യപ്പന്മാർ 48 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ, ആർടിലാംപ്, എക്സ്‌ പ്രസ്സ്  നാറ്റ് തുടങ്ങിയവയിൽ ഏതെങ്കിലും ഒരു പരിശോധന നടത്തണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. നിലവിൽ 24 മണിക്കൂറിനകമുള്ള ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...