ശബരിമല തീർത്ഥാടനം : ഒരേസമയം 16,000ത്തോളം ഭക്തർക്ക് വിരിവയ്ക്കാൻ സൗകര്യമൊരുക്കി ദേവസ്വം ബോർഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീർത്ഥാടന കാലത്ത് ഒരേസമയം 16,000ത്തോളം ഭക്തർക്ക് വിരിവയ്ക്കാനുള്ള വിപുലമായ സൗകര്യം സജ്ജീകരിച്ചതായി അറിയിച്ച് ദേവസ്വം ബോർഡ്. നിലയ്ക്കലിലെ ടാറ്റയുടെ 5 വിരി ഷെഡിലായി 5000 പേർക്ക് വിരിവയ്ക്കാവുന്നതാണ്. മഹാദേവക്ഷേത്രത്തിന്‍റെ നടപ്പന്തലിൽ 1000 പേർക്കും, നിലയ്ക്കലിലെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപം 3000 പേർക്കും വിരിവയ്ക്കാനുള്ള ജർമൻ പന്തൽ സജ്ജീകരിച്ചിട്ടുണ്ട്. പമ്പയിൽ പുതുതായി 4 നടപ്പന്തലുകൾ ക്രമീകരിക്കുമ്പോൾ 4000 പേർക്ക് കൂടി വരിനിൽക്കാനുള്ള സൗകര്യം ലഭിക്കും. രാമമൂർത്തി മണ്ഡപത്തിന് സമീപം 3000 പേർക്ക് വരിവയ്ക്കാവുന്ന താൽക്കാലിക സംവിധാനം ഒരുക്കും. ദേവസ്വം ബോർഡ് അറിയിച്ചത് ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിനായെത്തുന്ന ഭക്തർക്ക് വിശ്രമം, കുടിവെള്ളം എന്നിവയ്ക്കായി വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട് എന്നാണ്. ശരംകുത്തി മുതൽ നടപ്പന്തൽ വരെ ചൂടുവെള്ളം ലഭ്യമാക്കും. മലകയറുന്ന ഭക്തജനങ്ങൾക്ക് 2000 സ്റ്റീൽ ബോട്ടിലിൽ ചുക്കു വെള്ളം നിറച്ച് നൽകുന്നതിനുള്ള ക്രമീകരണം പൂർത്തിയായി. മലയിറങ്ങിയ ശേഷം കുപ്പികൾ തിരികെ ഏൽപ്പിക്കണം. ബയോടോയ്ലെറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. പമ്പയിലെ 580 ടോയ്‌ലറ്റുകളിൽ നൂറെണ്ണം സ്ത്രീകൾക്കുള്ളതാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...