കാറിനെ മറികടക്കുന്നതിനിടയില്‍ ബൈക്ക് യാത്രികന്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട : കാറിനെ മറികടക്കുന്നതിനിടയില്‍ ബൈക്ക് യാത്രികന്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. കൊട്ടാരക്കര ഓടനാവട്ടം ഗ്രേസ് വില്ലയില്‍ അജു തങ്കച്ചന്‍ (45) ആണ് മരിച്ചത്. സ്കൂട്ടറില്‍ ചവറ ഭാഗത്തേക്കുപോയ കാര്‍ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചവറ റോഡില്‍ വേങ്ങ പൊട്ടക്കണ്ണന്‍മുക്കിന് സമീപത്തെ വളവില്‍ വെച്ചായിരുന്നു അപകടം. കൊല്ലത്തിനുപോയ വേണാട് ബസിന് അടിയിലേക്ക് വീണ ആളുടെ തലയിലൂടെ വാഹനം കയറിയിറങ്ങി തല്‍ക്ഷണം മരണപ്പെടുകയായിരുന്നു.

കാര്‍ തട്ടി ബസിനടിയിലേക്കു വീണതാണോ ബസ് കണ്ട് ബ്രേക്കിട്ടപ്പോള്‍ തെന്നി അടിയിലേക്കു വീണതാണോ എന്ന് വ്യക്തമായിട്ടില്ല. നിരന്തരം അപകടം നടക്കുന്ന വളവില്‍ കിഫ്ബി ജോലിയില്‍ വീതി വര്‍ദ്ധിപ്പിച്ചുവെങ്കിലും അത് ഉപയോഗപ്രദമാക്കാതെ വിട്ടുപോയ നിലയിലാണ്. വൈദ്യുത പോസ്റ്റ് അടക്കം അപകടമുണ്ടാക്കുന്നുണ്ട്. അപകടത്തില്‍ മരിച്ച അജു അടുത്തിടെയാണ് വിദേശത്തുനിന്നും വന്നത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കുമാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി , രണ്ട്...

0
മുംബൈ : 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയാണ് മുംബൈയിൽ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...