വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ വിമാനമിറക്കാനുള്ള രണ്ടാം ശ്രമവും വിഫലo

For full experience, Download our mobile application:
Get it on Google Play

കുമളി: വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ വിമാനമിറക്കാനുള്ള രണ്ടാം ശ്രമവും വിഫലമായി. ഒന്നര മാസം മുമ്പ് നടന്ന പരീക്ഷണ പറക്കല്‍ നടക്കാതെ പോയതോടെ വിമാനമിറങ്ങാന്‍ തടസ്സമായ കുന്ന് ഇടിച്ചുനിരത്താന്‍ തീരുമാനിച്ചിരുന്നു. ഇത് നിരത്താത്തതാണ് വിമാനമിറക്കാന്‍ തടസ്സമായതെന്ന് എയര്‍ ഫോഴ്സ് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്തെ എന്‍.സി.സി കാഡറ്റുകള്‍ക്ക് വിമാനം പറക്കല്‍ പരിശീലനത്തിനായി വണ്ടിപ്പെരിയാര്‍ സത്രത്തില്‍ നിര്‍മിച്ചിരിക്കുന്ന എയര്‍സ്ട്രിപ്പില്‍ ശനിയാഴ്ചയാണ് രണ്ടാം പരീക്ഷണ പറക്കല്‍ നടത്തിയത്.

ഒന്നര മാസം മുമ്പ് എയര്‍സ്ട്രിപ്പില്‍ പരീക്ഷണ പറക്കലിനായി എയര്‍ ഫോഴ്സിന്‍റെ വൈറസ് എസ്.ഡബ്ല്യു എന്ന ചെറുവിമാനം എത്തിയിരുന്നു. അന്ന് പലതവണ എയര്‍സ്ട്രിപ്പില്‍ വിമാനമിറക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. റണ്‍വേക്കു നേരെ എതിര്‍ വശത്തുള്ള കുന്ന് വിമാനമിറക്കുന്നതിന് തടസ്സ കാരണമായി എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. കുന്നിന്‍റെ ഭാഗങ്ങള്‍ ഇടിച്ചുനിരത്തിയെന്ന പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അറിയിപ്പിനെ തുടര്‍ന്നാണ് വീണ്ടും പരീക്ഷണ പറക്കലിനായി തിരുവനന്തപുരത്തുനിന്ന് ചെറുവിമാനം എത്തിയത്. രാവിലെ 11ഓടെ വിമാനം സത്രം എയര്‍സ്ട്രിപ്പില്‍ എത്തുകയും രണ്ടുതവണ എയര്‍സ്ട്രിപ്പിന് മുകളില്‍ വട്ടമിട്ട് പറക്കുകയും ചെയ്തു. എന്നാല്‍, വിമാനമിറങ്ങാന്‍ തടസ്സം നേരിട്ടതോടെ തിരിച്ച്‌ പോവുകയായിരുന്നു.

കുന്ന് ഇടിച്ചുനിരത്തുന്ന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതും പൂര്‍ണമാകാത്തതും വിമാനമിറങ്ങാന്‍ തടസ്സ കാരണമായി എയര്‍ ഫോഴ്സ് അറിയിച്ചു.പരിസ്ഥിതിലോല പ്രദേശമായി ബന്ധപ്പെട്ടു സുപ്രീംകോടതി വിധി നിലനില്‍ക്കുന്നതിനിടയില്‍ വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ രണ്ടാം തവണയും വിമാനമിറങ്ങാത്തത് പദ്ധതി പൂര്‍ത്തീകരണം സംബന്ധിച്ച ആശങ്ക ശക്തമാക്കി. നിര്‍മാണ തടസ്സങ്ങള്‍ ഒഴിവായാല്‍ വീണ്ടും പരീക്ഷണ പറക്കല്‍ നടത്തുമെന്നാണ് എയര്‍ഫോഴ്സ് അറിയിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...