പ്രായപൂര്‍ത്തിയാകാത്ത അന്ധവിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കുടയത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത അന്ധവിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ ജീവനക്കാരനായിരുന്ന രാജേഷ് ആണ് പിടിയിലായത്. തെളിവ് നശിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ സഹോദരനോട് പ്രതി ആവശ്യപ്പെട്ടിരുന്നു. പണം നല്‍കി കേസ് ഒതുക്കി തീര്‍ക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിച്ചിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദ രേഖ പുറത്തുവന്നിട്ടുണ്ട്. കേസ് പുറത്തറിയിക്കരുതെന്ന് ഹെഡ്‌മാസ്റ്റര്‍ ആവശ്യപ്പെടുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്.

തൊടുപുഴ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിലാണ് പെണ്‍കുട്ടി പഠിച്ചത്. ഈ കാലയളവിലാണ് സ്‌കൂള്‍ ജീവനക്കാരനായ രാജേഷ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്. കുട്ടി ഇത് സുഹൃത്തുക്കളോടും മറ്റും പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കുടുംബം പരാതിയുമായി മുന്നോട്ട് നീങ്ങുന്നുവെന്ന് മനസിലാക്കിയതോടെ പണം നല്‍കി കേസ് ഒതുക്കി തീര്‍ക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കുട്ടിയേയും കുടുംബത്തെയും വിളിച്ചുവരുത്തി പണം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ഒഫ് ബ്ലൈന്‍ഡ് എന്ന സംഘടനയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...