കൊല്ലം : ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍. കൊല്ലത്ത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിലാണ് സംഭവം. ഓണാഘോഷത്തിനിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ സിഗരറ്റ് വലിക്കുന്നത് കണ്ടതിന്റെ പേരിലാണ് ആറുപേർ ചേർന്ന് ആറാം ക്ലാസ്സ്കാരിയായ പെൺകുട്ടിയുടെ മുടി മുറിച്ചത്.
സിഗരറ്റ് വലിച്ചത് പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി. തലയിൽ ഷാൾ ധരിച്ച് മുടി മറച്ചാണ് പെൺകുട്ടി നടന്നിരുന്നത്. രണ്ട് ദിവസത്തിന് ശേഷം കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം സ്‌കൂളിലെത്തി കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.





























