ഇന്ധന വിലവര്‍ധനവിനെതിരെ കൊച്ചിയില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ വേറിട്ട പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരെ കൊച്ചിയില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ വേറിട്ട പ്രതിഷേധം. ഓട്ടോറിക്ഷ, റോഡിലൂടെ  കെട്ടിവലിച്ചാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്.എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് അസോസിയേഷന്‍ സിഐടിയുവിന്‍റെ നേതൃത്വത്തിലായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ വന്‍ തോതില്‍ ഇന്ധന വിലവര്‍ധിപ്പിച്ചതിനെതിരെ യിരുന്നു ഓട്ടോ തൊഴിലാളികള്‍ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. നിരത്തിലൂടെ ഓട്ടോറിക്ഷ കെട്ടി വലിച്ച് തൊഴിലാളികള്‍ കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ നടപടിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി  പ്രതിഷേധിച്ചു.

ഇന്ധന വില വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ ഓട്ടോക്കൂലി പുതുക്കി നിശ്ചയിക്കണമെന്ന് എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് അസോസിയേഷന്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. എറണാകുളം പി ടി ഉഷ റോഡില്‍ നിന്നും ബി എസ് എന്‍ എല്‍ ഓഫീസിലേക്കായിരുന്നു തൊഴിലാളികള്‍ ഓട്ടോ കെട്ടിവലിച്ച് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നുരൂപയും സി എന്‍ ജിക്ക് രണ്ടു രൂപയുമാണ്  കേന്ദ്രസര്‍ക്കാര്‍  വിലവര്‍ധിപ്പിച്ചത്. ഓട്ടോഓടിച്ച് ഉപജീവനം നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...