പാലക്കാട് : പാലക്കാട് മണ്ഡലത്തില്‍ നിന്ന് മാറുമെന്നത് അഭ്യൂഹം മാത്രമാണെന്ന് ഷാഫി പറമ്പില്‍. പട്ടാമ്പി സീറ്റിലേക്ക് മാറുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. പാലക്കാട് താന്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞുവെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് മത്സരിക്കാനാണ് ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി പാലക്കാട് നിന്ന് വിജയിക്കാന്‍ കഴിയും. പട്ടാമ്പിയിലേക്ക് മാറാനാണെങ്കില്‍ എന്നേ ആകാമായിരുന്നുവെന്നും ഷാഫി പറഞ്ഞു.
പാലക്കാട് മണ്ഡലത്തില്‍ നിന്ന് മാറുമെന്നത് അഭ്യൂഹം മാത്രമാണെന്ന് ഷാഫി പറമ്പില്‍
RECENT NEWS
Advertisment