ശമ്പരിമല : തമിഴ് ഭക്തിഗാന രംഗത്ത് പ്രശസ്തനായ ശാസ്താ ദാസനും സംഘവും അയ്യപ്പസ്വാമിക്ക് അര്‍ച്ചനയായി സംഗീത പരിപാടി അവതരിപ്പിച്ചു. സന്നിധാനം വലിയ നടപ്പന്തലിലെ ഓഡിറ്റോറിയത്തില്‍ രണ്ടര മണിക്കൂര്‍ തുടര്‍ച്ചയായി പാടിയ അദ്ദേഹം ‘പള്ളിക്കെട്ട് ശമ്പരിമലയ്ക്ക്’ എന്ന പ്രശസ്ത ഭക്തി ഗാനം ആലപിച്ച വീരമണിയുടെ അടുത്ത ബന്ധുവാണ്. മണ്ഡല മകരവിളക്ക് ഉല്‍സവത്തിനായി നട തുറന്നതിനു ശേഷം സംഗീത സാന്ദ്രമാണ് ശബരിമല. പ്രശസ്തരും അല്ലാത്തവരുമായി നിരവധി പേരാണ് സന്നിധാനത്തെ വലിയ നടപ്പന്തലിലെ സ്റ്റേജില്‍ സംഗീതമവതരിപ്പിക്കുന്നത്.
ശാസ്താവിന് ഗാനാര്‍ച്ചനയുമായി ശാസ്താ ദാസന്‍
RECENT NEWS
Advertisment