ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്തത് ആറു മണിക്കൂര്‍ ; ലാപ്ടോപ്പ് കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആശ്ലീല വീഡിയോ നിര്‍മ്മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്ത് പോലീസ്. ആറുമണിക്കൂറാണ് കഴിഞ്ഞ ദിവസം ശില്‍പയെ  ജൂഹുവിലെ വസതിയില്‍ വെച്ച് കേസ് അന്വേഷിക്കുന്ന മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ശില്‍പയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം. ഭര്‍ത്താവിന്‍റെ ബിസിനസിനെക്കുറിച്ച്‌ ശില്‍പയ്ക്ക് അറിവുണ്ടോയെന്നാണ് പ്രധാനമായും പോലീസ് ചോദിച്ചത്.

ശില്‍പയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസ് ലാപ്ടോപ്പും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ തനിക്ക് പങ്കില്ലെന്നാണ് ശില്‍പ ഷെട്ടി പോലീസിനോട് പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്‍റെ സ്ഥാപനമായ വിയാന്‍ ഇന്‍ഡസ്ട്രീസിന്‍റെ ഡയറക്ടറായിരുന്നു ശില്‍പ ഈ സ്ഥാനം രാജിവെച്ചുവെന്ന വാര്‍ത്ത പുറത്തുവന്നു. രാജി വയ്ക്കാനുള്ള കാരണവും പോലീസ് ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ് കുന്ദ്ര അശ്ലീല വീഡിയോകള്‍ വിറ്റുവെന്ന് പറയുന്ന ആപ്പുകളില്‍ നിന്നുള്ള വരുമാനം ശില്‍പയുടെ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരുകയാണ്. അതേ സമയം ബോളിവുഡില്‍ വലിയ കോളിളക്കം സൃഷ്‍ടിച്ച രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ഇന്നലെ ആദ്യമായി ശില്‍പ പൊതു ഇടത്തില്‍ പ്രതികരിച്ചിരുന്നു. അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് തര്‍ബറിന്റെ വാക്കുകള്‍ ശില്‍പ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്.

ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയുമൊക്കെ ഞാന്‍ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും. എന്റെ ജീവിതം ജീവിക്കുന്നതില്‍ നിന്ന് ഒന്നിനും എന്നെ വ്യതിചലിപ്പിക്കാനാകില്ല എന്നാണ് ഇതിലെ വാക്കുകള്‍. ഇപോഴത്തെ പ്രശ്‍നങ്ങളെ കുറിച്ചാണ് ഈ വാക്കുകളിലൂടെ ശില്‍പ ഷെട്ടി വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് കമന്റുകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....