കുമ്പഴയില്‍ ഓട്ടോ റിക്ഷയും ലോറിയും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : കുമ്പഴ ഫെഡറല്‍ ബാങ്കിന് സമീപം ഓട്ടോ റിക്ഷയും ലോറിയും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു. വടശേരിക്കര സ്വദേശി ഫിലിപ്പ്, ഇയാളുടെ സഹോദരി എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെ ആയിരുന്നു അപകടം നടന്നത്. കുമ്പഴ നിന്നും കോന്നിയിലേക്ക് പോയ ലോറിയില്‍ എതിര്‍ദിശയില്‍ നിന്നും മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായി തകര്‍ന്നു. ഫിലിപ്പാണ് ഓട്ടോ ഓടിച്ചിരുന്നത്. ഇരുവര്‍ക്കും തലയ്ക്കും ശരീരത്തിലും ഗുരുതരമായി മുറിവേറ്റിരുന്നു. അപകട സ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചിരുന്നു.

തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തിന്റെ  സി.സി.റ്റി.വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് കോന്നി കുമ്പഴ റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ട ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി റോഡില്‍ വീണ ഓയിലും രക്തക്കറകളും കഴുകി കളഞ്ഞതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...