ജനരോഷം ശക്തം ; സില്‍വര്‍ ലൈന്‍ അപേക്ഷയുമായി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജനരോഷം ശക്തമായ സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ അപേക്ഷയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് മുന്നിലേക്ക്. ഇന്ന് രാവിലെ 11ന് കാണാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി ലഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളും സമരങ്ങളും അഴിമതി ആരോപണങ്ങളും അടങ്ങിയ വിവരങ്ങള്‍ പിഎംഒ ശേഖരിച്ചിട്ടുണ്ട്. വിവാദമായ പദ്ധതിക്കെതിരേ ബിജെപി സംസ്ഥാന ഘടകം അതിശക്തമായ സമരവുമായി രംഗത്തെത്തുകയും കേന്ദ്ര റെയില്‍ മന്ത്രിയെ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേന്ദ്ര റെയില്‍ മന്ത്രി തന്നെ പദ്ധതിയെ സര്‍ക്കാര്‍ അനുകൂലിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. വഴികള്‍ അടഞ്ഞതോടെ കേന്ദ്ര റെയില്‍ മന്ത്രിക്കെതിരേ വ്യക്തിപരമായ ആക്രമണവുമായി ഇടതുപക്ഷ എംപിമാര്‍ ഇന്നലെ പാര്‍ലമെന്റില്‍ രംഗത്തെത്തി.

കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്ര പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരനും പദ്ധതിക്കെതിരേ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വികസന വിരോധികളെന്ന് പഴിചാരാനാണ് മുഖ്യമന്ത്രിയുടെ നീക്കം. കെ – റെയില്‍ എംഡി വി.അജിത് കുമാര്‍ രണ്ടു ദിവസമായി ദല്‍ഹിയില്‍ റെയില്‍വെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകളിലാണ് പദ്ധതിക്കെതിരാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന വ്യക്തത ലഭിച്ചത്. നിരവധി സംശയങ്ങളും ആശങ്കകളും റെയില്‍വെ ഉന്നയിച്ചപ്പോള്‍ പലതിനും കെ – റെയില്‍ എംഡിക്ക് മറുപടി ഉണ്ടായിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...