ഗ്രാമി പുരസ്കാര ജേതാവ് ​ഗായിക അനിറ്റാ പോയിന്‍റർ വിടവാങ്ങി

For full experience, Download our mobile application:
Get it on Google Play

കാലിഫോർണിയ : ഗ്രാമി പുരസ്കാര ജേതാവ് ​ഗായിക അനിറ്റാ പോയിന്‍റർ അന്തരിച്ചു. കാലിഫോർണിയയിലെ ബെവർലി ഹിൽസിലെ വസതിയിൽ ക്യാൻസർ ​ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. 74 വയസ്സായിരുന്നു. 1969ലാണ് സഹോദരിമാരായ ബോണി, ജൂൺ എന്നിവരുമായി ചേർന്ന് അനീറ്റ ദ പോയിന്‍റർ സിസ്റ്റേഴ്സ് രൂപീകരിച്ചത്. 1970-കളുടെ അവസാനത്തിലും 80-കളുടെ ആദ്യവുമാണ് ഗ്രാമി ജേതാക്കളായ പോയിഗ്രാമി പുരസ്കാര ജേതാവ് ​ഗായിക അനിറ്റാ പോയിന്‍റർ വിടവാങ്ങിർ സഹോദരിമാർ ലോകശ്രദ്ധ പിടിച്ച് പറ്റുന്നത്.

പോപ്പ്, കൺട്രി, ആർ&ബി ഹിറ്റുകളിൽ 1978 ലെ ഫയർ, 1980ലെ ഹി ഈസ് സോ ഷൈ, 1981ലെ സ്ലോ ഹാൻഡ്, 1983ലെ ന്യൂട്രോൺ ഡാൻസ്, ഐ ആം സോ എക്സൈറ്റഡ്, ഓട്ടോമാറ്റിക്, ജമ്പ് എന്നിവ അവരുടെ വലിയ ഹിറ്റുകളിൽ ഉൾപ്പെടുന്നു. 1975ൽ ഹിറ്റ് ഗാനമായ ഫെയറിടെയിൽ മികച്ച കൺട്രി വോക്കൽ പ്രകടനത്തിനുള്ള ഗ്രാമി അവാർഡ് നേടിയിരുന്നു.

1983ൽ ബ്രേക്ക് ഔട്ട് എന്ന ആല്‍ബം മൾട്ടി-പ്ലാറ്റിനം പദവിയിലെത്തുകയും രണ്ട് ഗ്രാമി അവാർഡുകൾ സ്വന്തമാക്കുകയും ചെയ്തു. 1987ൽ അവർ തന്‍റെ ആദ്യ സോളോ ആൽബമായ ലവ് ഫോർ വാട്ട് ഇറ്റ് ഈസ് പുറത്തിറക്കി. 2015ൽ അനാരോ​ഗ്യത്തെ തുടർന്നാണ് ദി പോയിഗ്രാമി പുരസ്കാര ജേതാവ് ​ഗായിക അനിറ്റാ പോയിന്‍റർ വിടവാങ്ങിർ സിസ്റ്റേഴ്‌സിൽ നിന്ന് അവർ വിരമിച്ചത്. യുഎസിലെ വംശീയ വെറിക്കെതിരെ ഐക്യത്തിനും സഹിഷ്ണുതയ്ക്കും ആഹ്വാനം ചെയ്യുന്ന സം​ഗീതമായിരുന്നു പോയിന്‍റര്‍ സിസ്റ്റേ‌ഴ്സ് എന്ന പേരില്‍ അനീറ്റയും സഹോദരിമാരും ലോകത്തിന് സമ്മാനിച്ചത്. കറുത്ത ജനത നേരിട്ടിരുന്ന പ്രശ്നങ്ങളെ സം​ഗീതത്തിലൂടെ അടയാളപ്പെടുത്താനായിരുന്നു അവരുടെ ശ്രമം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...