മെഡിക്കൽ കോളജിൽ മോഷണം ; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും കാണാനില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽനിന്ന് നർകോട്ടിക് വിഭാഗത്തിൽപെടുന്ന മരുന്നുകൾ മോഷണംപോയി. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. 14ാം വാർഡിലായിരുന്നു മോഷണം. ആശുപത്രി അധികൃതർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. മോഷ്ടിച്ച മരുന്നുകളുടെ അളവ് ലഭ്യമായിട്ടില്ല. വാർഡിൽ നഴ്സുമാർ മരുന്ന് വിതരണം ചെയ്യുന്നതിനിടെയാണു മോഷണം. ഫാർമസിയിൽനിന്ന് എത്തിച്ച മരുന്നുകളാണു കവർന്നത്. ഉറക്കഗുളികകളും വിഷാദത്തിനും ഉത്കണ്ഠയ്ക്കും കഴിക്കുന്ന മരുന്നുകളും നഷ്ടമായവയിൽപെടുന്നു. ഡബിൾ ലോക്കറിൽ വയ്ക്കേണ്ട, അതീവ സുരക്ഷയിൽ സൂക്ഷിക്കേണ്ട മരുന്നുകളാണ് മോഷണം പോയതെന്നാണ് വിവരം. നർകോട്ടിക് വിഭാഗത്തിൽപെടുന്നവയായതിനാൽ ഇതുപയോഗിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാകും.

ആശുപത്രി സെക്യൂരിറ്റി ഓഫിസറുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. മോഷ്ടാവിനെക്കുറിച്ച് പ്രാഥമിക സൂചനകൾ ലഭിച്ചതായാണ് വിവരം. ആശുപത്രി വാർഡിൽ വിതരണത്തിനെത്തിച്ച മരുന്നുകൾ മോഷണംപോയ സംഭവം സുരക്ഷാ വീഴ്ചയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...

തൂഫാന് പിന്നാലെ അനധികൃത പണമിടപാടുകൾക്കെതിരെ പുതിയ ഓപ്പറേഷനുമായി പോലീസ് ; മാഫിയകളെ തകർക്കും

0
കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : മുൻ ഡിസിസി അംഗം ചേന്തി അനിലുമായി ഇന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ...

ചെറുനാരങ്ങയ്ക്ക് തീവില ; ചില്ലറവിൽപന വില നിലവിൽ 250 രൂപയായി

0
മൂവാറ്റുപുഴ : ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ...