തിരുവല്ലത്ത് വീടുകളിലും പരിസരത്തും പാമ്പ് ശല്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവല്ലത്ത് വീടുകളിലും പരിസരത്തും പാമ്പ് ശല്യമേറിയതോടെ പരിഭ്രാന്തിയില്‍ നാട്ടുകാര്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇവിടങ്ങളിലെ വീട്ടുവളപ്പുകളില്‍നിന്ന് 13 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. മുന്‍ കൗണ്‍സിലര്‍ കൃഷ്ണവേണിയടക്കമുള്ളവരുടെ വീടുകളിലും സമീപ സ്ഥലങ്ങളിലും മൂര്‍ഖന്‍ പാമ്പുകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയും പകലും വീടുകളിലേക്ക് പാമ്പിന്‍ കുഞ്ഞുങ്ങള്‍ കയറിവരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

തിരുവല്ലത്തെ ഓട്ടോ ഡ്രൈവറും സ്ഥലവാസിയുമായ ഷംനാഥാണ് പാമ്പുകളെ പിടികൂടിയത്. ഇവയെ പൂജപ്പുരയിലെ പഞ്ചകര്‍മ ആശുപത്രി അധികൃതര്‍ക്ക് കൈമാറിയതായി ഷംനാഥ് പറഞ്ഞു. തിരുവല്ലത്ത് നേരത്തെയുണ്ടായിരുന്ന സബ് രജിസ്ട്രാര്‍ കെട്ടിടം പുനര്‍നിര്‍മിക്കുന്നതിനായി പൊളിച്ചുമാറ്റിയിരുന്നു. ഈ സ്ഥലമിപ്പോള്‍ ആള്‍സാന്നിധ്യമില്ലാതെ കാടുകയറിയ നിലയിലാണ്. ഇവിടത്തെ കാട് വെട്ടിത്തെളിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....