ഭാര്യയെയും മകനെയും ഉപേക്ഷിച്ച്‌ പുനര്‍വിവാഹം കഴിച്ചയാളെ പതിനാറുകാരനായ മകന്‍ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ഭാര്യയെയും മകനെയും ഉപേക്ഷിച്ച്‌ പുനര്‍വിവാഹം കഴിച്ചയാളെ പതിനാറുകാരനായ മകന്‍ കുത്തിക്കൊന്നു. ബെംഗളൂരു കലാശിപാളയ സ്വദേശിയായ സയിദ് മുസ്തഫ(47)യാണ് കുത്തേറ്റുമരിച്ചത്. ടാക്‌സി ഡ്രൈവറാണ് ഇയാള്‍. നാലു മാസങ്ങള്‍ക്ക് മുന്‍പാണ് സയിദ് പുനര്‍വിവാഹം കഴിച്ചത്. ഇതിനെ മകന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇയാള്‍ വിവാഹം കഴിച്ചതോടെ മകനും ആദ്യഭാര്യയും മറ്റൊരു വീട്ടിലേക്ക് മാറിയിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ കണ്ടിരുന്നില്ല.

കഴിഞ്ഞ ദിവസം മകന്‍ പിതൃമാതാവിനെ കാണാനെത്തിയപ്പോഴാണ് ഇരുവരും ഏറെനാളുകള്‍ക്കുശേഷം കണ്ടത്. തുടര്‍ന്ന് അച്ഛനും മകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും സയിദിനെ മകന്‍ കുത്തുകയുമായിരുന്നു. ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ വര്‍ക്‌ഷോപ്പില്‍ ജോലിചെയ്തുവരികയായിരുന്നു മകന്‍. സംഭവത്തിനുശേഷം ചാമരാജനഗറിലെ ബന്ധുവീട്ടിലേക്കാണ് കുട്ടി പോയത്. പിന്നീട് കുട്ടിയെ ഇവിടെ നിന്ന് പോലീസ് പിടികൂടി. കുറ്റംസമ്മതിച്ച കുട്ടി പോലീസിനൊപ്പം പോയി. തുടര്‍ന്ന് കുട്ടിയെ ദുര്‍ഗുണപരിഹാരപാഠശാലയിലേക്ക് അയച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....