കോന്നി : മലയാലപ്പുഴ വാസന്തി മഠത്തിൽ ആഭിചാര ക്രിയക്ക് പണം നൽകിയില്ല എന്ന് ആരോപിച്ച് പത്തനാപുരം സ്വദേശികളായ കുടുംബത്തെ പൂട്ടി ഇട്ടതിനെതിരെയും ഇതിന് എതിരെ സംഘടിച്ച് എത്തിയവർ വീട് അടിച്ച് തകർത്തതിന് എതിരെയും മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബന്ധനസ്ഥർ ആക്കിയ കുടുംബത്തെ മോചിപ്പിച്ച ശേഷം പോലീസ് മൊഴി എടുത്ത് ആണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഇവരെ ബന്ധുക്കൾ എത്തി കൂട്ടി കൊണ്ട് പോയി.
ഇലന്തൂർ നരബലി സമയത്ത് ആണ് ആഭിചാര ക്രിയകൾ നടത്തിയ സംഭവത്തിൽ മലയാലപുഴ വാസന്തി മഠത്തിൽ ശോഭന തിലകിനെതിരെ മലയാലപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് നിരവധി പരാതികൾ ആണ് ഇവർക്കെതിരെ മലയാലപ്പുഴ പോലീസിൽ രജിസ്റ്റർ ചെയ്തത്. ബാധ ഒഴിപ്പിക്കുന്നതിന്റെ പേരിൽ ഇവിടെ എത്തിയ സ്ത്രീയെ ശോഭന വടികൊണ്ട് അടിക്കുന്നതിന്റെയും ഇവർ മയങ്ങിയ വീഴുന്നതിന്റെയും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സ്ത്രീയുടെ മുടിക്ക് കുത്തിപിടിച്ച് അസഭ്യം പറയുന്നത് ഉൾപ്പെടെയുള്ള വീഡിയോകൾ അന്ന് പ്രചരിച്ചിരുന്നു.
മെഴുവേലിയിൽ വാസന്തി എന്ന ശോഭന തിലക് വാസന്തി അമ്മാൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പല സ്ഥലങ്ങളിൽ നിന്നും എജെന്റുകളെ ഉപയോഗിച്ച് ആളുകളെ എത്തിച്ചതായും പറയപ്പെടുന്നു. ഇവർക്ക് എതിരെ പരാതിപെടുന്നവർക്കും അവർ ആഭിചാര ക്രിയനടത്തുമെന്ന് ഭീഷണിപെടുത്തിയിരുന്നു എന്നും പരിസര വാസികൾ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































