പോലീസ് സേനയ്ക്ക് മാത്രമായി കൊച്ചിയില്‍ കൊവിഡ് സെന്റര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം ഏര്‍പ്പെടുന്ന പോലീസ് ‌സേനയില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ കൊവിഡ് ബാധിതരാകുന്നത് കണക്കിലെടുത്ത് പോലീസ് സേനയ്ക്ക് മാത്രമായി കൊച്ചിയില്‍ കൊവിഡ് സെന്റര്‍ ആരംഭിക്കുന്നു. എറണാകുളം കലൂരിലെ എ ജെ ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള കൊച്ചിനഗരസഭയുടെ സിഎഫ്‌എല്‍ടിസി സെന്റര്‍ ആണ് പോലീസ് സേനയിലെ കൊവിഡ് ബാധിതരാകുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. കൊവിഡ് ബാധിതരായ നഗരവാസികള്‍ക്ക് പുറമേ പോലിസ്‌സേനയ്ക്ക് മാത്രമായി ഇത്തരത്തില്‍ ഒരു പ്രത്യേക സിഎഫ്‌എല്‍ടിസി സെന്റര്‍ നല്‍കുന്ന കേരളത്തിലെ ആദ്യത്തെ തദ്ദേശസ്വയംഭരണസ്ഥാപനം കൊച്ചി നഗരസഭയാണെന്നും മേയര്‍ അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരുപതോളം സിഎഫ്‌എല്‍ടിസി സെന്ററുകളില്‍ സിവില്‍ വര്‍ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ഒന്നരക്കോടിയോളം രൂപ നഗരസഭ ചെലവാക്കിയിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു. പോലീസ്‌ സേനയ്ക്കായി കൈമാറുന്ന എജെ ഹാളിലെ സിഎഫ്‌എല്‍ടിസി സെന്ററില്‍ പരിശോധന മുറി, ഫ്രണ്ട് ഓഫീസ് സൗകര്യം, ആവശ്യമായ കട്ടിലുകളും കിടക്കകളും,ഫാനുകള്‍ സ്ഥാപിക്കുന്നതിനായി അഡീഷണല്‍ കണക്ഷന്‍സ് ആന്റ് പ്ലഗ് പോയിന്റ്‌സ്, ഇടനാഴികളും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേകം വേര്‍തിരിച്ചുള്ള വാര്‍ഡുകള്‍, അഡീഷണല്‍ ടോയ്‌ലെറ്റ്‌സ്, ഇ-ടോയ്‌ലെറ്റുകള്‍, ഇ-ഷവറുകള്‍, നഴ്‌സുമാരുടെ കാബിന്‍, സ്റ്റാഫിന് താമസസൗകര്യം എന്നിവ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഇതിലേക്കായി 6.60 ലക്ഷംരൂപ ചെലവഴിച്ചിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു. പുതിയതായിആരംഭിക്കുന്ന ഈ സിഎഫ്‌എല്‍ടിസി സെന്റര്‍ നടത്തുന്നതിന് ട്രെയിനിംഗ് നല്‍കുന്നതുള്‍പ്പെടെ പ്രവര്‍ത്തനത്തിന് ആവശ്യമായഎല്ലാ സഹകരണവും കൊച്ചി നഗരസഭ നല്‍കുമെന്നും മേയര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...