Tuesday, January 7, 2025 9:03 am

ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല ആ​രം​ഭി​ക്കു​ന്ന​ത്​ മ​തി​യാ​യ കോ​ഴ്​​സു​ക​ളി​ല്ലാ​തെ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ഇ​ത​ര സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ള്‍ നി​ര്‍​ത്ത​ലാ​ക്കി ശ്രീ​നാ​രാ​യ​ണ ഗു​രു ഓപ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല ആ​രം​ഭി​ക്കു​ന്ന​ത്​ മ​തി​യാ​യ കോ​ഴ്​​സു​ക​ളി​ല്ലാ​തെ. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ല​വി​ല്‍ 12 ബി​രു​ദ​ കോ​ഴ്​​സു​ക​ളും 13 പി.​ജി കോ​ഴ്​​സു​ക​ളു​മാ​ണ്​ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ കീ​ഴി​ല്‍ ന​ട​ത്തു​ന്ന​ത്. കാ​ലി​ക്ക​റ്റി​ല്‍ 14 ബി​രു​ദ കോ​ഴ്​​സു​ക​ളും 12 പി.​ജി കോ​ഴ്​​സു​ക​ളു​മാ​ണു​ള്ള​ത്.

എ​ന്നാ​ല്‍ 12 ബി​രു​ദ കോ​ഴ്​​സു​ക​ളും അ​ഞ്ച്​ പി.​ജി കോ​ഴ്​​സു​ക​ളു​മാ​യാ​ണ്​ ഓപ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ത​ര സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ പ​ഠ​നാ​വ​സ​രം നി​ര്‍​ത്ത​ലാ​ക്കു​മ്പോ​ള്‍ അ​വി​ടെ​യു​ള്ള കോ​ഴ്​​സു​ക​ള്‍ ഓപ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ആ​രം​ഭി​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ ഈ ​സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍​നി​ന്ന്​ ബി​രു​ദ കോ​ഴ്​​സ്​ പൂ​ര്‍​ത്തി​യാ​ക്കി​യ ​കു​ട്ടി​ക​ള്‍​ക്ക്​ നി​ശ്​​ചി​ത വി​ഷ​യ​ത്തി​ല്‍ ഓപ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പി.​ജി കോ​ഴ്​​സി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​സ്​​റ്റ​റി, സോ​ഷ്യോ​ള​ജി, കൊ​മേ​ഴ്​​സ്​ വി​ഷ​യ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ്​ ഓപ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല പി.​ജി കോ​ഴ്​​സു​ക​ള്‍ തു​ട​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ കാ​ലി​ക്ക​റ്റ്, കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക്​ കീ​ഴി​ലാ​യി ഇ​ക്ക​ണോ​മി​ക്​​സ്, അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഹി​സ്​​റ്റ​റി, മ​ല​യാ​ളം, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, ഫി​ലോ​സ​ഫി, സം​സ്​​കൃ​തം, സോ​ഷ്യോ​ള​ജി, കൊ​മേ​ഴ്​​സ്, എം.​എ​സ്​​സി മാ​ത്​​സ്, പ​ബ്ലി​ക്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ന്‍, എം.​എ​ല്‍.​ഐ.​എ​സ്​​സി, എം​എ​സ്​​സി മാ​ത്​​സ്, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, എം.​ബി.​എ കോ​ഴ്​​സു​ക​ള്‍ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഓപ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഇ​ത്​ അ​ഞ്ച്​ ​കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ ചു​രു​ങ്ങു​മ്പോള്‍ മ​റ്റ്​ കോ​ഴ്​​സു​ക​ള്‍​ക്കാ​യി കു​ട്ടി​ക​ള്‍ കേ​ര​ള​ത്തി​ന്​ പു​റ​ത്തു​ള്ള സ​ര്‍​വ​ക​ലാ​ശാ​ല​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രും.

കാ​ലി​ക്ക​റ്റി​ല്‍ ബി​രു​ദ​ത​ല​ത്തി​ല്‍ ബി.​എ അ​റ​ബി​ക്, ബി.​എ അ​ഫ്​​ദ​ലു​ല്‍ ഉ​ല​മ കോ​ഴ്​​സു​ക​ള്‍ വെ​വ്വേ​റെ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ല്‍ ​ഓപ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ബി.​എ അ​റ​ബി​ക്​ കോ​ഴ്​​സ്​ മാ​ത്ര​മാ​ണു​ള്ള​ത്. കാ​ലി​ക്ക​റ്റി​ല്‍ കോ​ഴ്​​സ്​ തു​ട​രാ​നാ​യി​ല്ലെ​ങ്കി​ല്‍ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ അ​ഫ്​​ദ​ലു​ല്‍ ഉ​ല​മ പ​ഠ​ന​ത്തി​നു​ള്ള അ​വ​സ​രം ഇ​ല്ലാ​താ​യി​മാ​റും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൈബർ ആക്രമണ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി എടുത്തു

0
കൊച്ചി : സൈബർ ആക്രമണ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി...

കൊച്ചിയിലെ പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന

0
കൊച്ചി : കൊച്ചിയിലെ പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ...

ചിന്തിക്കാത്ത രീതിയിലുള്ള കമന്റുകള്‍ കണ്ട് കരഞ്ഞിട്ടുണ്ട് : ചിന്താ ജെറോം

0
തി​രു​വ​ന​ന്ത​പു​രം : സൈബര്‍ അതിക്രമങ്ങള്‍ ജീവിതത്തില്‍ പലപ്പോഴും വലിയ വേദന ഉണ്ടാക്കിയെന്ന്...

ഫ്രിഡ്ജിൽ നിന്ന്​ കണ്ടെത്തിയ മനുഷ്യന്‍റെ തലയോട്ടിയിലും എല്ലിൻ കഷണങ്ങളിലും പ്രത്യേക രീതിയിലുള്ള മാർക്കിങ്ങുകൾ

0
തൃപ്പൂണിത്തുറ : ചോറ്റാനിക്കര പാലസ് സ്ക്വയറിലെ ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽനിന്ന്​ കണ്ടെത്തിയ...