കൊല്ലത്ത് തെരുവ് നായയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം പുള്ളിക്കടയിൽ തെരുവ് നായയെ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. തെരുവ് നായയെ ചുട്ടുകൊന്നതാവാം എന്നാണ് സംശയം. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. തെരുവുനായ ആക്രമണം കൂടിവരികയും ജീവന് ഭീഷണിയാണെന്ന് കണ്ട് തെരുവുനായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ ഹൈക്കോടതി ഇന്നലെ വിഷയത്തില്‍ ഇടപെട്ടിരുന്നു.

പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണത്തിന് പോലീസ് സംവിധാനങ്ങൾ വഴി സര്‍ക്കാര്‍ നടപടി എടുക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിജിപി സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു. തെരുവുനായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന തരത്തിൽ പൊതുജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദ്ദേശം. നായകളെ കൊല്ലുന്നതിനും വളര്‍ത്തുനായകളെ വഴിയിൽ ഉപേക്ഷിക്കുന്നതിനും എതിരെ വിപുലമായ ബോധവത്കരണം നല്‍കണണെന്നും ഡിജിപി നിര്‍ദ്ദേശിച്ചിരുന്നു. നായകളെ കൊല്ലുന്നതും മാരകമായി പരിക്കേൽപ്പിക്കുന്നതും തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. വളര്‍ത്ത് നായക്കളെ വഴിയിലുപേക്ഷിക്കുന്നവര്‍ക്കെതിരെയും കേസെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ

0
തിരുവനന്തപുരം: ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ. ബിജെപി വിട്ടത്...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ

0
തിരുവനന്തപുരം : പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ സജീവമാകുന്നതായി...

വടശ്ശേരിക്കര – കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം : വാഹനം...

0
വടശ്ശേരിക്കര : വടശ്ശേരിക്കര - കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ...