മ​യ​ക്കുമ​രു​ന്നി​നെ​തി​രെ ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ക്കു​ന്നു

For full experience, Download our mobile application:
Get it on Google Play

മ​സ്ക​ത്ത് : ലോ​ക ജ​ന​ത നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വി​പ​ത്താ​യി മാ​റി​യ മ​യ​ക്കുമ​രു​ന്നി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി ഒ​മാ​ൻ. ഇ​തി​ന്റെ ഭാ​ഗ​മാ​യി മ​യ​ക്കുമ​രു​ന്ന് ഉ​പ​യോ​ഗം ക​ട​ത്തുവി​ൽ​പ​ന എ​ന്നി​വ​ക്കെ​തി​രെ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ശി​ക്ഷാ​ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. മ​ന​സ്സി​നെ​യും നാ​ഡീവ്യൂ​ഹ​ത്തേ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ഇ​തു ക്ര​മേ​ണ മ​യ​ക്കു മ​രു​ന്നി​ന് അ​ടി​മ​യാ​വു​ക​യും ചെ​യ്യു​മെ​ന്ന് സാ​മൂ​ഹി​ക മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. മ​യ​ക്കു മ​രു​ന്ന് കൈ​വ​ശം വെ​ക്കു​ന്ന​തു​പോ​ലും ഒ​മാ​ൻ നി​യ​മ പ്ര​കാ​രം ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണ്. മ​യ​ക്കുമ​രു​ന്നു​ക​ൾ ക​ട​ത്തു​ന്ന​തും വി​ൽ​ക്കു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തും കൃ​ഷി ചെ​യ്യു​ന്ന​തു​മൊ​ക്കെ ക​ടു​ത്ത ശി​ക്ഷ ല​ഭി​ക്കും. ഇ​തു സം​ബ​ന്ധ​മാ​യ ഇ​ട​പാ​ടു​ക​ളി​ൽ പ​ണം ഇ​റ​ക്കു​ന്ന​തും ഇ​ത്ത​രം ഇ​ട​പാ​ടി​ലൂ​ടെ പ​ണം ഉ​ണ്ടാ​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്.

ഇ​വ​ക്ക് ക​ടു​ത്ത ശി​ക്ഷ​യാ​ണ് ല​ഭി​ക്കു​ക. ചി​ല​പ്പോ​ൾ മ​ര​ണം വ​രെ ത​ട​വ് ശി​ക്ഷ​യും ല​ഭി​ക്കാ​ൻ മ​യ​ക്കുമ​രു​ന്ന് ഇ​ട​പാ​ടു​ക​ളും ഉ​പ​യോ​ഗ​വും കാ​ര​ണ​മാ​കും. ആ​ദ്യ​മാ​യി ഇ​ത്ത​രം കേ​സു​ക​ളി​ൽ പി​ടി​ക്കു​ന്ന​വ​രെ കോ​ട​തി​യി​ൽ എ​ത്തി​യാ​ൽ ചു​രു​ങ്ങി​യ ശി​ക്ഷ​യാ​ണ് ല​ഭി​ക്കു​ക. മ​യ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് പു​ന​ർ​വി​ചി​ന്ത​ന​ത്തി​നും കു​റ്റകൃ​ത്യ​ങ്ങ​ളി​ൽ നി​ന്ന് അ​ക​ലാ​നും ഇ​തു സ​ഹാ​യി​ക്കും. എ​ന്നാ​ൽ കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ക്കു​ന്ന​തോ​ടെ ശി​ക്ഷ ക​ടു​ക്കും. ചീ​ത്ത കൂ​ട്ടു​കാ​രും കൂ​ട്ടുകെ​ട്ടു​മാ​ണ് പ​ല​രേ​യും മ​യ​ക്കു മ​രു​ന്നി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. ബോ​ധ​പൂ​ർ​വ​മ​ല്ലാ​തെ ഇ​ങ്ങ​നെ എ​ത്തി​പ്പെ​ടു​ന്ന​വ​ർ​ക്കു ചി​കി​ത്സ ന​ൽ​കു​ക​യും ചെ​യ്യു​ന്നു. ഏ​കാ​ന്ത​ത, കു​ടം​ബ​ത്തി​ന്റെ ശ്ര​ദ്ധ ഇ​ല്ലാ​യ്മ എ​ന്നീ ഘ​ട​ക​ങ്ങ​ളാ​ണ് പ​ല​രേ​യും മ​യ​ക്കു മ​രു​ന്നി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബദൽ ധവളപത്രത്തിന് എൽഡിഎഫ് നീക്കം ; തീരുമാനം സർക്കാരിന്‍റെ ധവളപത്രത്തിലെ കണക്കുകൾ പരിശോധിച്ച ശേഷം

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് സർക്കാർ നിയമസഭയിൽ വയ്ക്കാനിരിക്കെ...

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ 99 % വിഷയങ്ങളിലും ധാരണയെന്ന് യുഎസ് അംബാസഡർ

0
ദില്ലി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ...

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...