സൂര്യഗ്രഹണത്തെ ആഴത്തിലറിയാന്‍ സൗരക്കണ്ണട നിര്‍മിച്ച് പഴവങ്ങാടി ഗവൺമെന്‍റ് യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : സൂര്യഗ്രഹണത്തെ  ആഴത്തിലറിയാൻ സൗരക്കണ്ണട നിര്‍മിച്ച് പഴവങ്ങാടി ഗവൺമെന്‍റ് യുപി സ്കൂൾ വിദ്യാര്‍ഥികള്‍. ഗ്രഹണങ്ങൾ എങ്ങനെ നടക്കുന്നു എന്ന് സ്വന്തമായി നിർമിച്ച പഠനോപകരണത്തിന്‍റെ സഹായത്തോടെ എഫ്.അജിനി ടീച്ചർ വിശദീകരിച്ചു. ഒപ്പം ഗ്രഹണവുമായി ബന്ധപ്പെട്ട അന്ധ വിശ്വാസങ്ങളും കുട്ടികളെ ബോധിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് പ്രഥമാധ്യാപകൻ ഷാജി തോമസ് നേതൃത്വം നൽകി.

ഗ്രഹണം വൈകുന്നേരമായതിനാൽ കുട്ടികൾ നിർമിച്ച സൗരക്കണ്ണട രക്ഷിതാക്കൾക്കും ഉപയോഗിക്കാം. ഒക്ടോബർ 25ന് സംഭവിക്കുന്ന സൂര്യഗ്രഹണം ഉത്തരേന്ത്യയിലും കേരളത്തിന്‍റെ വടക്കൻ ഭാഗത്തും കാണാൻ കഴിയും. കാസർഗോഡ് ജില്ലയിൽ ഏകദേശം 10% മറക്കപ്പെടുന്നു. ഇവിടെ വൈകിട്ട് 5.11 നാണ് ഗ്രഹണം ആരംഭിക്കുന്നത്. കേരളത്തിൽ ഗ്രഹണം കൂടുതൽ വ്യക്തമായി കാണാനാവുക കാസർഗോഡ് ജില്ലയിലാണ്.

മധ്യകേരളത്തിൽ വൈകിട്ട് 5..20ന് ഗ്രഹണം ആരംഭിക്കും. ഏറ്റവും ശക്തമാകുന്നത് 5.53നാണ്. കേരളത്തിൽ ഏറ്റവും ശക്തി കുറഞ്ഞ ഗ്രഹണം അനുഭവപ്പെടുന്നത് തിരുവനന്തപുരത്താണ്. ഇവിടെ വൈകിട്ട് 5. 29ന് ഗ്രഹണം ആരംഭിക്കും. 6.1ന് ഗ്രഹണം ബാധിച്ച നിലയിൽ സൂര്യൻ അസ്തമിക്കും. സൂര്യന്‍റെ അസ്തമയത്തിന് തൊട്ടു മുമ്പാണ് കേരളത്തിൽ ഗ്രഹണം ദൃശ്യമാകുക എന്നതിനാൽ ഇത് നിരീക്ഷിക്കാൻ സൂര്യാസ്തമയം കാണാവുന്ന സ്ഥലം വേണം തെരഞ്ഞെടുക്കാൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...