കൊച്ചി ഹാര്‍ബര്‍ പാലത്തിനുമുകളില്‍ ആത്മഹത്യാഭീഷണിയുമായി യുവാവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹാര്‍ബര്‍ പാലത്തിനുമുകളില്‍ ആത്മഹത്യാഭീഷണിയുമായി യുവാവ്. ഫോര്‍ട്ടുകൊച്ചി സ്വദേശി കമാലാണ് പാലത്തിനുമുകളില്‍ കയറിയത്. മഹാരാജാസ് കോളേജിലെ വിദ്യാർഥി സംഘർഷത്തിൽ കസ്റ്റഡിയിലുള്ള സഹോദരനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പാലത്തിനു മുകളിൽ കയറിയത്. ഇയാളെ പോലീസ് അനുനയിപ്പിച്ച് താഴെയിറക്കി. അതേസമയം എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തീരുമാനം. കെഎസ്‌യു-എസ്‌എഫ്‌ഐ സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്കാണ് കോളേജ് അടച്ചിടുകയെന്ന് പ്രിന്‍സിപ്പല്‍ വി.എസ് ജോയി വ്യക്തമാക്കി.

കോളേജിലെ രണ്ട് വിദ്യാര്‍ത്ഥിനികളുടെ പരാതിയിയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോളേജിന് സമീപമുള്ള ജനറല്‍ ആശുപത്രിയ്ക്ക് മുമ്പിലും സംഘര്‍ഷമുണ്ടായി. പോലീസ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....