ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സുമയ്യക്ക് നിര്‍ണായക ശസ്ത്രക്രിയ ; ഗൈഡ് വയര്‍ പുറത്തെടുക്കാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സുമയ്യക്ക് നിര്‍ണായക ശസ്ത്രക്രിയ. മൈനര്‍ സര്‍ജറിയിലൂടെ ഗൈഡ് വയര്‍ പുറത്തെടുക്കാനാണ് ശ്രമം. കുടുങ്ങിയ ​ഗൈഡ് വയറിന് അനക്കമുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്. ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സുമയ്യയെ അഡ്മിറ്റ് ചെയ്തു. 2023 മാര്‍ച്ച് 22 ന് നടത്തിയ ശസ്ത്രക്രിയക്കിടെയായിരുന്നു സുമയ്യയുടെ നെഞ്ചില്‍ വയര്‍ കുടുങ്ങിയത്.

ധമനികളോട് ഒട്ടിച്ചേര്‍ന്നതിനാല്‍ വയര്‍ മാറ്റാന്‍ ശ്രമിക്കുന്നത് സങ്കീര്‍ണമാകുമെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തല്‍. ഗൈഡ് വയര്‍ പുറത്ത് എടുക്കാതിരിക്കുന്നതാണ് ഉചിതമെന്നും വയര്‍ കുടുങ്ങി കിടക്കുന്നത് കൊണ്ട് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. ശ്വാസംമുട്ടല്‍ അടക്കം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന സുമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തുടര്‍ പരിശോധനകള്‍ നടത്തിയത്. ഗൈഡ് വയര്‍ പുറത്തെടുക്കാന്‍ ആയില്ലെങ്കില്‍ സുമയ്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നാണ് ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....